Ente Gurunathan – Vallathol – എന്റെ ഗുരുനാഥൻ – വള്ളത്തോൾ

2
Spread the love

Ente Gurunathan kavitha Lyrics, Vallathol, എന്റെ ഗുരുനാഥൻ, വള്ളത്തോൾ ലോകമേ തറവാട്, vallathol narayana menon in malayalam, vallathol malayalam

Vallathol Narayana Menon
Spread the love

Ente Gurunathan By Vallathol

ലോകമേ തറവാട്, തനിക്കി ചെടികളും
പുല്‍കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍
ത്യഗമെന്നതേ നേട്ടം, താഴ്മതാൻ അഭ്യുന്നതി,
യോഗവിത്തെവം ജയിക്കുന്നിതെൻ ഗുരുനാഥൻ

താരകമണിമാല ചാർത്തിയാലതും കൊള്ളം
കാറണിചെളി നീളെ പുരണ്ടാലതും കൊള്ളം
ഇല്ലിഹ സംഗം ലേപമെന്നിവ,സമ സ്വച്ഛ-
മല്ലയോ വിഹായസവണ്ണമെൻ ഗുരുനാഥൻ

ദുർജ്ജന്തുവിഹീനമാം ദുർല്ലഭ തീര്ത്ഥഹ്രദം
കജ്ജലോൽഗമമില്ലാത്തൊരു മംഗളദീപം
പാമ്പുകൾ തീണ്ടിടാത്ത മാണിക്യമഹാനിധി,
പാഴ് നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യൻ

ശസ്ത്രമെന്നിയെ ധർമ്മസംഗരം നടത്തുന്നോൻ
പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്ത്തുന്നോൻ
ഔഷധമെന്യെ രോഗം ശമിപ്പിപ്പവൻ,ഹിംസാ-
ദോഷമെന്നിയേ യജ്ഞം ചെയവവനെന്നാചര്യൻ

ശാശ്വതമഹിംസയാണമ്മഹാത്മാവിൻ വ്രതം
ശാന്തിയാണവിടേയെക്കു പരദേവത പണ്ടേ
ഓതുമാറണ്ടുദ്ദേഹം”മഹിംസാ മണിച്ചട്ട-
യേതുടവാളിൻ കൊടുവായ്ത്തല മടക്കാത്തു”
ഭാര്യയെക്കണ്ടെത്തിയ ധർമ്മത്തിൻ സല്ലാപങ്ങ-
ളാര്യസത്യത്തിൻ സദസ്സിങ്കലെ സ്സംഗീതങ്ങൾ
മുക്തിതൻ മണിമയക്കാൽത്തളക്കിലുക്കങ്ങൾ
മുറ്റുമെൻ ഗുരുവിന്റെ ശോഭവചനങ്ങൾ

പ്രണയത്താലേ ലോകം വെല്ലുമീയോദ്ധവിന്നോ
പ്രണവം ധനുസ്സാത്മവാശുഗം,ബ്രഹ്മ്മം ലക്ഷ്യം
ഓംകരത്തെയും ക്രമാലലിയിച്ചലിയിച്ചു
താൻ കൈക്കൊള്ളുന്നു തുലോം സൂക്ഷ്മമാമംശം മാത്രം

ക്രിസ്തുദേവൻറെ പരിത്യാഗ ശീലവും,സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും,
ബുദ്ധന്റെയഹിംസയും, ശങ്കരാചര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍
സ്ഥൈര്യവു,മൊരാളില്‍‍ച്ചേര്‍‍ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍‍, ഭവാന്‍മാരെന്‍ ഗുരുവിന്‍‍ നികടത്തില്‍‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍.

ഹാ! തത്ര ഭവൽപ്പാദമൊരിക്കൽ ദർശിച്ചെന്നാൽ-
ക്കാതരനതിധീരൻ കർക്കശൻ കൃപാവശൻ
പിശുക്കൻ പ്രദാനോൽക്കൻ പിശുനൻ സുവചന-
ന; ശുദ്ധൻ പരിശുദ്ധ; നലസൻ സദായാസൻ

ആതതപ്രശമനാമത്തപസ്വിതൻ മുന്നി-
ലാതതായി തൻ കൈവാൾ കരിം കൂവള മാല്യം
കൂർത്തദ്രംഷ്ടകൾ ചേർന്ന കേസരിയൊരു മാൻകു-
ഞ്ഞാ; ർത്തേന്തിതടം തല്ലും വൻകടൽ കളിപ്പൊയ്ക
കാര്യചിന്തനചെയ്യും നേരമെന്നേതവിന്ന്
കാനനപ്രദേശവും കാഞ്ചന സഭാതലം;

ചട്ടറ്റ സമാധിയിലേർപ്പെടുമായോഗിക്ക്
പട്ടണ നടുത്തട്ടും പർവത ഗുഹാന്തരം
ശുദ്ധമാം തങ്കത്തെത്താനല്ലയോ വിളയിപ്പ
തിദ്ധർമ്മകൃഷകന്റെ സൽക്കർമ്മം വയൽതോറും?

സിദ്ധനാമവിടുത്തെ ത്തൃക്കണ്ണോ, കനകത്തെ
യിദ്ധരിത്രിതൻ വെറും മഞ്ഞമണ്ണായി ക്കാണ്മു
ചാമരചലനത്താലിളിച്ചുകാട്ടും പിശാ-
ചമഹാവിരക്തൻ പൂജ്യസാമ്രാജ്യശ്രീയും
ഏതു പൂങ്കുഴലിന്നുമഴൽ തോന്നയാവനാരീ
സ്വാതന്ത്ര്യ ദുര്ഗ്ഗാധ്വാവിൽ പട്ടുകൾ വിരിക്കുന്നു
അത്തിരുവടിവല്ല വൽക്കലത്തുണ്ടുമുടു-
ത്തർദ്ധനഗ്നനായല്ലോ മേവുന്നു സദാകാലം!

ഗീതയ്ക്കു മാതാവായ ഭൂമിയെ ദൃഡമിതു-
മാതിരിയൊരു കർമ്മയോഗിയെ പ്രസവിക്കു-
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തെ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ-
ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്പപാദപമുണ്ടായി വരൂ!
നമസ്തേ ഗതതർഷ! നമസ്തേ ദുരാർധഷ!
നമസ്തേ സുമഹാത്മൻ! നമസ്തേ ജഗദ്ഗുരോ

Lokame tharavaadu, thanikkee chedikalum
pulkalum puzhukkalum koodithan kudumbakkaar
thyaagamennathe nettam, thaazhmathaan abhyunnathi,
yogavithevam jayikkunnethen gurunadhan.
Ente Gurunathan – Vallathol

English Summary: Ente Gurunathan is a Malayalam poem written By Vallathol Narayana Menon.

Vallathol Narayana Menon – 16 October 1878 – 13 March 1958 – was an Indian poet who wrote in Malayalam, the language of Kerala.

Along with Kumaran Asan and Ulloor S. Parameswara Iyer, he was one of the triad poets of contemporary Malayalam. After the release of his Mahakavya Chitrayogam in 1913, he was given the title Mahakavi (English: “great poet”). He was a nationalist poet who produced a number of poems on the Indian independence struggle.

He also opposed caste restrictions, tyranny, and orthodoxies in his writings. He is recognized with revitalizing the traditional Keralite dance genre Kathakali by founding the Kerala Kalamandalam.

2 thoughts on “Ente Gurunathan – Vallathol – എന്റെ ഗുരുനാഥൻ – വള്ളത്തോൾ

Leave a Reply