Ente Janmadinam Enne Aswasthamaakkunnu – Nannitha എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു – നന്ദിത

3
Spread the love

Ente Janmadinam Enne Aswasthamaakkunnu – Nannitha എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു – നന്ദിത

Nannitha നന്ദിത

Nannitha, Nannithayude Kavithakal, Nannith's Poems, നന്ദിത, Naracha Kannulla Penkutti, നന്ദിതയുടെ കവിതകൾ

Spread the love

Ente Janmadinam Enne Aswasthamaakkunnu Poem By Nannitha

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസിൽ
നിന്റെ ചിന്തകൾ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പിൽ
എന്നെ ഉരുക്കുവാൻ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യൻ കെട്ടുപോവുകയും
നക്ഷത്രങ്ങൾ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളമ്പിയ പാൽ‍പായസത്തിനുമിടക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവിൽ പഴയ പുസ്തക കെട്ടുകൾക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു

-1988-

3 thoughts on “Ente Janmadinam Enne Aswasthamaakkunnu – Nannitha എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു – നന്ദിത

Leave a Reply