Ente Shavappetti Chumakkunnavarodu – A. Ayyappan – എന്‍‌റെ ശവപ്പെട്ടിചുമക്കുന്നവരോട് – എ. അയ്യപ്പന്‍

1
Spread the love

Ente Shavappetti Chumakkunnavarodu, A. Ayyappan, എന്‍‌റെ ശവപ്പെട്ടിചുമക്കുന്നവരോട്, എ. അയ്യപ്പന്‍, Ente Shavappetti Lyrics,

A Ayyappan എ. അയ്യപ്പന്‍

A Ayyappan എ. അയ്യപ്പന്‍

Spread the love

Ente Shavappetti Chumakkunnavarodu By A. Ayyappan

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം

മണ്ണ് മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം

മരണത്തിന്‍‌റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്‍‌റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ!

English Summary: “Ente Shavappetti Chumakkunnavarodu” is a Malayalam poem written by poet A. Ayyappan. This page contains the lyrics of the poem “Ente Shavappetti Chumakkunnavarodu.”

1 thought on “Ente Shavappetti Chumakkunnavarodu – A. Ayyappan – എന്‍‌റെ ശവപ്പെട്ടിചുമക്കുന്നവരോട് – എ. അയ്യപ്പന്‍

Leave a Reply