Ushnamaapinikaliloode Ozhukunna Raktham – Nannitha ഉഷ്ണമാപിനികളിലൂടെ ഒഴുകുന്ന രക്തം – നന്ദിത

0
Spread the love

Ushnamaapinikaliloode Ozhukunna Raktham – Nannitha ഉഷ്ണമാപിനികളിലൂടെ ഒഴുകുന്ന രക്തം – നന്ദിത. തലച്ചോറില്‍ കട്ട പിടിക്കുന്നതിനു മുന്‍പ്
എനിക്ക് ശ്വസിക്കാനൊരു തുളസിക്കതിരും
ഒരു പിടി കന്നിമണ്ണും തരിക.

Nannitha നന്ദിത

Nannitha, Nannithayude Kavithakal, Nannith's Poems, നന്ദിത, Naracha Kannulla Penkutti, നന്ദിതയുടെ കവിതകൾ

Spread the love

Ushnamaapinikaliloode Ozhukunna Raktham Poem By Nannitha

തലച്ചോറില്‍ കട്ട പിടിക്കുന്നതിനു മുന്‍പ്

എനിക്ക് ശ്വസിക്കാനൊരു തുളസിക്കതിരും
ഒരു പിടി കന്നിമണ്ണും തരിക.
ദാഹമകറ്റാന്‍ ഒരിറ്റ് ഗംഗാജലം
അടഞ്ഞ കണ്ണുകളില്‍ തേഞ്ഞുതുടങ്ങുന്ന
ചിന്തകളെ പുതപ്പിക്കാന്‍
എനിക്ക് വേണ്ടതൊരു മഞ്ഞപ്പട്ട്.
തല വെട്ടിപ്പൊളിക്കാതെ
ഉറഞ്ഞു കൂടിയ രക്തം ഒഴുക്കിക്കളയാന്‍
നെറ്റിയില്‍ മഴമേഘങ്ങളില്‍ പൊതിഞ്ഞൊരു കൈത്തലം
എള്ളും എണ്ണയുമൊഴിച്ചെന്റെ ചിതയെരിയുമ്പോള്‍
അഗ്‌നി ആളിപ്പടരാന്‍, വീശിയറ്റിക്കുന്ന കാറ്റായ്
ജ്വലിക്കുന്നൊരു മനസ്സും.
കാറ്റും അഗ്‌നിയും ചേര്‍ന്നലിഞ്ഞ്
ഓരോ അണുവിലും പടര്‍ന്നു കയറട്ടെ.
ആ ജ്വാലയാണിന്നെന്റെ സ്വപ്നം.(1992)

Leave a Reply