Site icon മലയാളം കവിതകള്‍

ആരെതിർക്കാൻ? – അബ്ശിറ മുജീബ് Aarethirkkan – Abshira Mujeeb

Abshira Mujeeb Poems

Abshira Mujeeb Poems

Spread the love

ചോരക്കളം ചാർത്തിയ
നോവിന്റെ രാത്രികൾ,
ശാന്തിയുടെ നിഴലുകള-
ന്ന്യമായ പകലുകൾ,
അക്ഷരങ്ങളിടിന്ന
കല്ലിൻ പടവുകൾ,
ഉറ്റവരുടെ ഗന്ധം
കൊതിക്കുന്ന പൈതങ്ങൾ,
ജീവച്ഛവമായി പിടക്കുന്ന
ജീവന്റെ കൈകൾ,
ദൈവങ്ങളുറങ്ങുന്ന
ദേവാലയങ്ങൾ,
വിറകില്ലാതെ കത്തി-
യമരുന്നൊരിച്ഛകൾ,
മഴകളായി പെയ്യുന്ന
നോവിന്റെ ചാലുകൾ,
മനുഷ്യത്വം മറന്ന
മനുഷ്യപിശാചുകൾ
ആരെതിർക്കാൻ?
ജീവനില്ലാ രക്തങ്ങൊളൊഴുകുന്ന
കുറെ മനുഷ്യമൃഗങ്ങൾ!

English Summary : This page contains the lyrics of Malayalam Poem ‘Aarethirkkan’ written by Abshira Mujeeb. A sad and angry cry about a world lost to sorrow, violence, and the end of caring for others.

Exit mobile version