Site icon മലയാളം കവിതകള്‍

Mounam – Muhammad Janees മൗനം – മുഹമ്മദ് ജനീസ്

Spread the love

Email to the writer - FARAZKP

ഭാരതമണ്ണിൽ പതിഞ്ഞുചേർന്ന
കാലടികൾക്ക്
ചോരപുരണ്ട ചരിത്രത്തിന്റെ
കഥ പറയാനുണ്ടായിരുന്നു
വീരശൂരർ ചെയ്തുകൂട്ടിയ
ധീര ചെയ്തികൾ…

ഇന്നവ പുസ്തകത്താളുകളിലാണ്
ചിതലരിച്ചു തുടങ്ങിയിട്ടുണ്ട്
ശേഷിച്ചവ തിരുത്താൻ
ബിൽ പാസാക്കിയിട്ടുണ്ട്.

എന്നിട്ടും മാഞ്ഞുപോവാത്തവ
ബുൾഡോസർ കൊണ്ട്
മാന്തിയെടുത്തിട്ടുണ്ട്.

കിഴക്ക് കാട്ടുതീ.
നടുക്ക് ഭൂകമ്പം.
പരിഹാരമെന്ത്?
മൗനം.
മൗനം മാത്രം !

Exit mobile version