Mounam – Muhammad Janees മൗനം – മുഹമ്മദ് ജനീസ്
ഭാരതമണ്ണിൽ പതിഞ്ഞുചേർന്നകാലടികൾക്ക്ചോരപുരണ്ട ചരിത്രത്തിന്റെകഥ പറയാനുണ്ടായിരുന്നുവീരശൂരർ ചെയ്തുകൂട്ടിയധീര ചെയ്തികൾ… ഇന്നവ പുസ്തകത്താളുകളിലാണ്ചിതലരിച്ചു തുടങ്ങിയിട്ടുണ്ട്ശേഷിച്ചവ തിരുത്താൻബിൽ പാസാക്കിയിട്ടുണ്ട്. എന്നിട്ടും മാഞ്ഞുപോവാത്തവബുൾഡോസർ കൊണ്ട്മാന്തിയെടുത്തിട്ടുണ്ട്. കിഴക്ക് കാട്ടുതീ.നടുക്ക് ഭൂകമ്പം.പരിഹാരമെന്ത്?മൗനം.മൗനം മാത്രം !