Member Posts
Member Posts
ഓലക്കിളി കൂട് Olakili Koodu Vinodkumar V
കൈത്തോടിൻ അരികത്ത്തെക്കേത്ത് ഒരു തെങ്ങുണ്ട്ആ ഒറ്റ കൊന്ന തെങ്ങിൽതുഞ്ചത്ത് ഒരു കൂടുണ്ട്.മഞ്ഞളിൻ നിറമുള്ളകുരുത്തോല ആടുമ്പോൾപൂക്കുലകൾ കയ്യിലെടുത്തുഅണ്ണാർക്കണ്ണൻ തുള്ളുന്നെ.കിളികൾതൻ കച്ചേരികാറ്റേകുമിലത്താളoകുഞ്ഞിക്കിളി കൂടിനുതെക്കോട്ടാ ചാഞ്ചാട്ടം.തന്നനേ താനന്നേ തന്നനേ താനന്നേതന്നനേ താനന്നേ...
ഇനി എന്ത്? Ini Enthu? Harikrishna Gopalakrishnan
അതിർത്തിയിൽ ഞാൻ നിന്നു, അത്ഭുതത്തോടെതിരമാലകൾ ബോധത്തിൽ തുളച്ചു കയറുന്നുസന്തോഷത്തിന്റെ മുത്തുകളും, ദുഃഖത്തിന്റെ ഒഴുക്കുകളുംഇപ്പോൾ സന്തോഷമുണ്ട്, പക്ഷേ പോകാൻ ഇടമില്ല ഒരിക്കൽ ഞാൻ പറഞ്ഞു, ഞാൻ ഏകൻ ,...
Sahyathapam സഹ്യതാപം Rajesh Babu
മഴയൊതുങ്ങി പുഴയൊതുങ്ങി മലതൻ കലിയുമടങ്ങിമനസ്സിനുള്ളിൽ തിളക്കും ശോകം പക്ഷെ തീക്കനലാഴി മണ്ണ് തന്നുടെ ഉള്ളിലുറങ്ങിയ നിശബ്ദമാം താപം മരണതീയായ് തിളച്ചു തൂവി എല്ലാം തവിട് പൊടിയായീ ഇന്നലപുഴ ശാന്തസുന്ദരി ലജ്ജാവതി...
ഇലയുടെ നൊമ്പരം Ilayude Nombaram Tijo Koshy
അഹമെന്ന ഭാവം ഞാനെന്ന തോന്നൽഈ ജന്മമെന്നിൽ ഒളിഞ്ഞിരുന്നുപറയാതെ പറയുന്ന പലതിലുംഎൻ മനം എന്നെയെ തന്നെ ഭാവമാക്കി ഞാനില്ലാ ഉലകം വ്യർത്ഥമല്ലെ മരമേ..മഴയിലും വെയിലിലും തളരാതെ ഇന്നുമേകാത്തീടുന്നത് ഞാനല്ലേ...
രണ്ടു ജീവിതങ്ങൾ – Tijo Koshy
ആ രാവ് മാഞ്ഞുആ മഴയും തോർന്നുമുറിവുണക്കാൻ നേരമായ്ഓർമകളേ..മരിക്കൂ എൻ മനസ്സിൽ നീ രണ്ടു ശവ കുടീരങ്ങൾ തീർത്തുഇന്നെൻ ഹൃത്തിൽ ഞാൻരണ്ടും മനോഹരങ്ങൾ ആണ്ഒന്നെനിക്കും മറ്റൊന്ന് നിനക്കും ഓർമകളേ…...
എൻ അത്തപ്പൂവ് – En Athappoovu – Onam Poem Vinod Kumar
അത്തം പത്തിനു പൊന്നോണംതൊടിയിൽ തളിരിട്ടു തുമ്പപ്പൂവ്ഹൃത്തടത്തിൽ എൻ അത്തപ്പൂവ്.ഓ തുമ്പപ്പൂവ്.. എൻ അത്തപ്പൂവ്. (2) കുളിർമഴയിൽ കോൾമയിർകൊള്ളും പച്ചിലകൾക്കിടയിൽതൂവെള്ളപ്രാവായി പുലരികൾനോക്കി തേനൂറുo പൂവ്ഓ തുമ്പപ്പൂവ് എൻ അത്തപ്പൂവ്...
മരണം ഉറങ്ങുകയാണ് – Biju S Punnooreth
മരണം ഉറങ്ങുകയാണ്,ഉഷസ്സിന്റെ മടിയിൽ തല ചായിച്ചു൦,അനുഭവത്താൽ പത൦ വന്ന മോഹങ്ങളെ മേലാകെ മൂടിയും,അകലേക്ക് അടുക്കുന്ന ഗദ്ഗദങ്ങളെ തോണിയേററി വിട പറഞ്ഞു൦,നാളെയെ പുൽകുവാ൯ യാമങ്ങളെ ഊഞ്ഞാലാട്ടിയു൦,മരണ൦ ഉറങ്ങുകയാണ്, കൂ൪ക്ക൦...
ഇനിയുണർന്നിരിക്കട്ടെ ഞാൻ – സന്തോഷ് ഇളപ്പുപാറ
അന്ധകാരത്തിന്റെ കോട്ടയിൽ കാവലായ്അന്തിയുറങ്ങുന്നു ഞാനും! ചിന്തയിൽ സ്വാർത്ഥത കൊണ്ടുനിറച്ചൊരുകുരുടനായ് മാറിയെന്നോ! ഇന്നലെപൂശിയ ഭസ്മക്കുറികളിൽനിണമുണങ്ങിയ മണം മാത്രം! ഇന്നലെകണ്ട കിനാവുകളൊക്കെയുംദുഷ്ടത പേറുന്നതായിരുന്നു! ഞാനെന്ന ഭാവം മാത്രമെൻചിന്തയിലീ-നാലുകെട്ടിന്റെയകത്തളത്തിൽ! കേമനെന്നൂറ്റം കൊണ്ടെന്റെ...
എന്തെഴുതും? – സന്തോഷ് ഇളപ്പുപാറ
എന്തു ഞാനെഴുതേണ്ടു? എന്നു ഞാനിന്നെന്നുള്ളിൽചിന്തിച്ചു പ്രകമ്പനം കൊണ്ടാകെ വിഷമിച്ചു. ഒരു നാൾ ചലിക്കാഞ്ഞാൽ തൂലിക നശിച്ചുപോം.അറിവിൻ കോലാർഖനി ഇടിഞ്ഞങ്ങടഞ്ഞുപോം. പാടാഞ്ഞാൽ തുരുമ്പിക്കുമുജ്ജ്വല സംഗീതവുംഉപയോഗത്തിൽ വരാത്തിരുമ്പിൻ കത്തിപോലെ അതുപോലല്ലോ...