Site icon മലയാളം കവിതകള്‍

Kannilpedathaval PP Ramachandran കണ്ണില്‍പ്പെടാത്തവള്‍ – പി പി രാമചന്ദ്രൻ

PP Ramachandran

PP Ramachandran Malayalam Poet, PP Ramachandran Kavithakal, Poem Lyrics

Spread the love

Malayalam Poem Kannilpedaathaval written by PP Ramachandran

ഒന്ന് രണ്ട് മൂന്നെന്നിങ്ങനെ
കണ്ണുംപൊത്തി ചൊല്ലിയവന്‍
അഞ്ച് ആറ് ഏഴെന്നങ്ങനെ
തഞ്ചം നോക്കിയിറങ്ങീ ഞാന്‍

എവിടെയൊളിക്കും
ഉടനെ വേണം
സമയം വേഗം
പോകുന്നു

മറഞ്ഞുനില്‍ക്കാന്‍ മരങ്ങളില്ല
കുനിഞ്ഞിരിക്കാന്‍ കുഴിയില്ല
ഒളിച്ചുനില്‍ക്കാന്‍ പറ്റിയൊരിടവും
വെളിമ്പറമ്പില്‍ കണ്ടില്ല

അകത്തു മുറിയില്‍ മൂലയിലെല്ലാം
അടുക്കിവെച്ചിട്ടുണ്ടെന്തോ
ഉറുമ്പിനും പഴുതേകീടാത്തോ-
രിരുമ്പു പെട്ടികളതിലെന്തോ!

അച്ഛനുമമ്മയുമേട്ടനുമെല്ലാം
വെച്ചതുപോലെയിരിക്കുന്നു
വസ്തുവകയ്ക്കൊരു കാവലിനായി
പട്ടിയുമുണ്ടു കിടക്കുന്നു

തൊണ്ണൂറ്റാറ് തൊണ്ണൂറ്റേഴ്
എണ്ണം തീരുകയായി
ഞൊടിനേരം കൊണ്ടെങ്ങനെ മറയാന്‍
തൊണ്ണൂറ്റൊമ്പതു നൂറായി

എങ്ങുമൊളിക്കാന്‍ പറ്റാത്തതിനാല്‍
മുന്നില്‍ത്തന്നെ നിന്നൂ ഞാന്‍
എന്നിട്ടും നീ കണ്ണുതുറന്നി-
‌ട്ടെന്നെ മാത്രം കണ്ടില്ല

കണ്ണില്‍പ്പെടുവാന്‍ മാത്രം ഞാനൊരു
പെണ്ണായ്‌ത്തീരാഞ്ഞിട്ടാണോ
കണ്ണഞ്ചിച്ചു പ്രകാശം ചൊരിയും
പൊന്നായ്‌ മാറാഞ്ഞിട്ടാണോ.

English Summary: This page contains the lyrics of Malayalam Poem ‘Kannilpedathaval’ written by PP Ramachandran

Other Poems of PP Ramachandran പി.പി. രാമചന്ദ്രന്റെ മറ്റു കവിതകൾ

Exit mobile version