Site icon മലയാളം കവിതകള്‍

Aval – Neethu Thankam Thomas അവൾ – നീതു തങ്കം തോമസ് 

Spread the love

Email to the writer - Neethu Thankam Thomas

നിദ്രയിൽ നിന്നുണർന്ന നേരം 
രാത്രിയിൻ അന്ത്യ യാമങ്ങൾ 
പേടിപ്പെടുത്തുന്ന മൂകതയിൽ 
ഉള്ളിൽ നിന്നാരോ മെല്ലെ ആരാഞ്ഞു 
 
നിന്റെ സുഖനിദ്ര നിനക്ക് 
നഷ്ടമായോ പെണ്ണെ 
നിന്റെ മാനസം നീറിടുന്നുവോ കണ്ണേ 
ഉള്ളിലെ അഗ്ന്നി നാളം 
എരിഞ്ഞുയർന്നിടുന്നുവോ 
 
ലോകത്തിൻ മുൻപിൽ 
നീ കുലാംഗന തന്നെ 
നിന്റെ അന്തഃകരണം
നിന്നുടെ സന്തോഷത്തിനായി 
കാംഷിക്കുന്നതാരും 
കേൾക്കാതെ പോയോ പൊന്നെ ..
 
ഇനിയും പുലരും , 
മന്ദസ്മിതത്തിൻ കപടമാം 
മുഖം മൂടി അണിഞ്ഞിടാം 
വീണ്ടുമൊരു കുലസ്ത്രീയായി 
അവതരിച്ചിടാം …

Contact: neethuthankamt@gmail.com

English Summary: Aval is a Malayalam Poem written By Neethu Thankam Thomas

Exit mobile version