Site icon മലയാളം കവിതകള്‍

Dhyudhi Maanjayaanam ദ്യുതിമാഞ്ഞയാനം

Spread the love

Email to the writer - kalathode

പടച്ചോന്റെ പാട്ടുകളിൽ
വ്യവസ്ഥകളുണ്ട്
പുരാണങ്ങളുടെ സാക്ഷ്യമുണ്ട്
ശുഭപര്യവസായിയായിരിക്കില്ല
എന്ന് ഉറപ്പിച്ചു തന്നെ ആയിരിക്കണം
ഈ യാത്രയിൽ കാലെടുത്തു വെയ്‌ക്കേണ്ടതും !

ദുരന്ത പൂരിതമായ ഒരു പര്യവസാനവും
പ്രതീക്ഷിക്കണം
ഇരുട്ടിലൂടെ കുതിക്കുന്ന
യാത്രകളിൽ
കടന്നുപോകുന്ന ദൂരങ്ങൾ നഗരങ്ങള്‍ കാഴ്ചകൾ
എല്ലാം ആവർത്തനങ്ങൾ ആയിരിക്കും
കണ്ടവ തന്നെ കണ്ടുകൊണ്ടിരിക്കുമ്പോൾ
വിരസത ഉണ്ടാകും
ചിലപോൾ
കാണുന്നതെല്ലാം വേണമെന്നും ശുണ്ഠിപിടിക്കും
ബാല്യത്തിന്റെ ചാപല്യങ്ങളിൽ
പെട്ടുപോകും കൗമാരത്തിന്റെ കൗതുകങ്ങളെല്ലാം
സ്വന്തമാക്കണമെന്നും തോന്നുന്നും
അതിന് കടിഞ്ഞാണുണ്ടാകുന്നത്
മുന്നോട്ടുള്ള കുതിപ്പിൽ അത്യാവശ്യമാണ്താനും ..

മമ്മൂട്ടിയും ജാക്കിചാണും
ഭ്രൂസിലിയുമൊക്കെ ആകണമെന്നുള്ളതും
ആഗ്രങ്ങളായിമാത്രമേ പാടുള്ളു
പാട്ടുകൾ പറയുവാൻ മാത്രമേ
ആഗ്രഹിക്കാവു
ക്ഷീരപഥത്തിൽ നിന്നുത്ഭവിച്ചു
ചെവികൾ വിജൃംഭിക്കുന്ന
ശബ്ദങ്ങളെ മൊത്തമായും സ്വീകരിക്കരുത്

വിജനതയിലെ സ്വപനങ്ങളിൽ
കാടിറങ്ങി വന്യജീവികളും ഒരുപക്ഷെ
മാലാഖയും ഉണ്ടാകാം
ഭാഗ്യം എന്നത് ചിലർക്ക് മാത്രം
ദേഹത്തു പൊതിഞ്ഞു വെച്ചിട്ടുള്ള അനുഗ്രഹമാണ്
വെളിച്ചത്തിന്റെ പൂത്തുമ്പികൾ
തലയ്ക്കുമുകളിൽ ഊഞ്ഞാലാടുന്ന
നേരം വരെയാണ് വിവശത
സടകുടഞ്ഞേണീറ്റ് കൊട്ടിപ്പാടുന്ന
ഒരുവസന്തം ഒട്ടിയിരുന്നു കൊഞ്ചുന്ന
ഒരുയൗവനയാനം നിങ്ങളോടപ്പോൾ
അടുത്തു കൊണ്ടിരിക്കും
തെളിഞ്ഞ നീലപ്രകാശത്തിൽ
പകൽ തീരുമ്പോൾ ആസ്വദിച്ചു തീരാതെ
ദ്യുതിമാഞ്ഞ ജീവിതയാനം

Submitter Email: kalathode@gmail.com

Exit mobile version