Site icon മലയാളം കവിതകള്‍

ഉരുക്കം ബിനോയ് എം.ബി. Urukkam Binoy MB

Spread the love

Email to the writer - binoymb

സര്‍വ്വം ചുട്ടു-
പൊട്ടിത്തിമിര്‍ക്കേണ്ട
യൗവനം മരവുരി
ഉടയാടകള്‍ക്കുള്ളില്‍
നിബന്ധിച്ചു ഞാനെന്റെ
ദേഹം പീഢപാപത്തില്‍
പിഴിഞ്ഞു; സാനന്ദം
നുകര്‍ന്നുകഴിച്ചു!

യുവത്വമുറയൂരി
വാര്‍ദ്ധക്യമരുവില്‍
യാത്രപ്പെടുന്നൊരീ
മദ്ധ്യസായന്തനം;

വാസന്തം ചെടികളില്‍
ചാര്‍ത്തും പൂവാട-
സദൃശം പലനിറ-
കുപ്പായകങ്ങളില്‍;

ഉള്ളുപുറമാക്കി
തുന്നലഴിഞ്ഞ ബുക്കായി
ഞാനെന്റെ തനുവില്‍;
സകാമമുഴിയുന്നു!

തളിരുടല്‍ ഒരുകാലം
ഗ്രീഷ്മം പുകച്ചും
ചുളിവുടല്‍ മറുകാലം
വാസന്തം പതച്ചും;

ദേഹിയെയറിയാത്ത
ദേഹപ്രയാണത്തില്‍
വേപമഴയായി
ഇരുളിന്‍ സൗധത്തില്‍
സാന്ധ്യയാത്രപ്പെടും
കാലം കിനാക്കണ്ട്
യഥാതഥാദിത്യ
വെയിലുരുക്കുന്നു;
കബന്ധസ്വരൂപി
മമപ്രാണനായുര്‍ക്കാലം!!

English Summary: The page contains the lyrics of Malayalam poem ‘Urukkam’ written by Binoy MB

Poems from Binoy M.B

Exit mobile version