Site icon മലയാളം കവിതകള്‍

Paramaartham PP Ramachandran പരമാര്‍ത്ഥം – പി പി രാമചന്ദ്രൻ

PP Ramachandran

PP Ramachandran Malayalam Poet, PP Ramachandran Kavithakal, Poem Lyrics

Spread the love

Malayalam Poem Paramaartham written by poet PP Ramachandran

ടീച്ചര്‍ ടീച്ചര്‍
ഞങ്ങളെയിനിമേൽ
ചീത്ത വിളിക്കാൻ‍ നോക്കേണ്ട

മൂക്കില്‍ക്കണ്ണട
മീതെക്കൂടി
നോക്കിപ്പേടിപ്പിക്കേണ്ട

ടീച്ചര്‍ ക്ലാസില്‍-
പ്പറഞ്ഞ നുണകൾ
നാട്ടില്‍ മുഴുവന്‍ പാട്ടായി

നദിയില്‍ ജലമൊഴു-
കാറുണ്ടത്രേ
മലകളിലെങ്ങും കാടത്രേ!

ഇടവപ്പാതിയി-
ലെല്ലാടത്തും
ഇടതടവില്ലാമഴയത്രേ!

കൃഷിചെയ്തീടാ-
നത്രേ വയലുകൾ
കുടിവെച്ചീടാനല്ലത്രേ!

കേരളമെന്നാൽ
ദൈവംതന്നുടെ
കേളിപ്പെട്ടൊരു നാടത്രേ!

ഇതുപോൽ മുട്ടൻ
നുണകള്‍ പറഞ്ഞി-
ട്ടിനിയും വിഡ്ഢികളാക്കേണ്ട

ഇരുകണ്ണാലേ
ഞങ്ങള്‍ കാണും
പരിസരമാണേ പരമാര്‍ത്ഥം.

English Summary: This page contains the lyrics of the poem ‘Paramartham’ written by PP Ramachandran.

Other Poems of PP Ramachandran പി.പി. രാമചന്ദ്രന്റെ മറ്റു കവിതകൾ

Exit mobile version