Site icon മലയാളം കവിതകള്‍

Novu – Muhammed Jalal നോവ് – മുഹമ്മദ് ജലാൽ.എ

Spread the love

Email to the writer - muhammedjalal

വിതുമ്പാന്‍ ഒരുങ്ങി നില്‍ക്കുന്ന കാര്‍മേഘം
വിതുമ്പിക്കഴിഞ്ഞാലോ ശാന്ത മേഘം

വാനം കറുക്കുമ്പോള്‍ ഇരുട്ടാവും പിന്നെ
വാനം തെളിയുമ്പോള്‍ ദീപം പരക്കും

ഇതുപോലെയാണു മര്‍ത്ത്യന്റെ മനവും
മാലുകള്‍ മനത്തില്‍ വന്നു കഴിഞ്ഞാല്‍

മര്‍ത്ത്യന്‍ മനം വിതുമ്പിക്കഴിഞ്ഞാല്‍
ആനന്ദ മേഘം പൂത്തിറങ്ങും

Exit mobile version