
കാവാലം നാരായണ പണിക്കർ
Aalayal Thara Venam By Kavalam Narayana Panicker
ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാന്‍ ചന്ദനം വേണം
പൂവായാല്‍ മണം വേണം പൂമാനായാല്‍ ഗുണം വേണം
പൂമാനിനിമാര്‍കളായാലടക്കം വേണം
നാടായാല്‍ നൃപന്‍ വേണം അരികില്‍ മന്ത്രിമാര്‍ വേണം
നാടിന്നു ഗുണമുള്ള പ്രജകള്‍ വേണം
യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ കുലത്തിങ്കല്‍ സീത നല്ലൂ
ഊണുറക്കമുപേക്ഷിപ്പാന്‍ ലക്ഷ്‌മണന്‍ നല്ലൂ
പടയ്‌ക്കു ഭരതന്‍ നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളില്‍ ഗരുഢന്‍ നല്ലൂ
മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണേ നല്ലൂ
മങ്ങാതിരിപ്പാന്‍ നിലവിളക്കു നല്ലൂ
പാലിയത്തച്ചനുപായം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ
പാരാതിരിപ്പാന്‍ ചില പദവി നല്ലൂ…
ഇന്നലെ വൈകുന്നേരം ഒരു Malayalam TV യിൽ കാവാലം ശ്രീകുമാറും മറ്റൊരു നായകനും (Shri Suraj Santhosh) തമ്മിലുള്ള ഒരു ചർച്ച കണ്ടു. എനിക്ക് ഏറ്റവും പ്രണയമായ ഒരു പദ്യശകലമായിരുന്നു ചർച്ച വിഷയം.
ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാന്‍ ചന്ദനം വേണം
ഇത് എനിക്കെന്നല്ല ഏതാനും ദശാബ്ദങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഏതൊരു മലയാളിക്കും പ്രിയംതന്നെ ആയിരിക്കും. വളരെ സന്തോഷത്തോടെ – പ്രതീക്ഷകളോടെ ഇരുന്നു കേട്ടു – പക്ഷെ ചർച്ച കേട്ടപ്പോൾ സങ്കടം തോന്നി:
മോനെന്തിനാ ഈ അപ്പന്റെ പണിക്കു കുറ്റം കണ്ടുപിടിക്കാൻ ജന്മം തുലക്കുന്നേ ? മോന് എത്ര വേണേലും പുത്തൻ പണികൾ ആകാമല്ലോ ?
എന്റെ അടുത്ത തലമുറയോട് പറയാൻ : നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് അവർക്കും നിങ്ങൾക്കും ഇഷ്ടമായ trendy dress വാങ്ങിക്കൊള്ളൂ – പക്ഷെ അപ്പന്റെയും അപ്പൂപ്പന്റെയും പടം modern trends നു പറ്റിയതല്ലെങ്കിൽ ആ മുലയിലെങ്ങാനും തട്ടിയേരെ. ഇനി മാറ്റി വരപ്പിച്ചാലും Dress Code മാറ്റല്ലേ!
ഉറങ്ങാൻ കിടന്നപ്പോൾ പലതും ഓർമവന്നു – വിശ്വ വിഖ്യാതനാ Sir Isaac Newton സുഹൃത്തിനയച്ച കത്ത്:
“If I have seen further,” Isaac Newton wrote in a 1675 letter to fellow scientist Robert Hooke, “it is by standing on the shoulders of giants.”
ഭാഗ്യം, Newton സാറ് കേട്ടുകാണില്ല മലയാളിയുടെ ശീലങ്ങൾ : തോളിൽ കയറിപ്പറ്റിയാൽ പിന്നെന്തിനു ദൂരേക്ക് നോക്കണം – ആദ്യം ആ ചെവിയങ്ങു തിന്നൂടെ ?
എന്തായാലും രണ്ടുപേരോടും നന്ദി പറയുന്നു : വളരെ വികാരപരമായ (especially for the Junior Kavalam) കാര്യമായിട്ടും – ആശയപരമായി വ്യത്യസ്ത ധ്രുവങ്ങളിൽ ആയിരുന്നെങ്കിലും – പരസ്പര ബഹുമാനത്തോടും സംസ്കാര മൂല്യങ്ങൾ കൈവിടാതെയും വാദിച്ചു പ്രതികരിച്ചു – മലയാളി ഇനിയും പ്രതീക്ഷകൾ കൈ വിടേണ്ടതില്ല. Nb Nair.