This page contains Malayalam poem ‘Theevandi’ written by K. Satchidanandan
ആ തീവണ്ടി പോകുന്നത്
എന്റെ ഗ്രാമത്തിലേക്കാണ്
പക്ഷെ അതിൽ ഞാനില്ല
എന്റെ ഉള്ളിലാണ് അതോടുന്ന റെയിൽപാളം
അതിന്റെ ചക്രങ്ങൾ എൻ്റെ നെഞ്ചിൽ
എന്റെ നിലവിളി അതിന്റെ ചൂളം
അത് എന്നെ കൊണ്ടുപോകാൻ
തിരിച്ചു വരുമ്പോൾ ഞാനുണ്ടാവില്ല
എങ്കിലും എന്റെ പ്രാണൻ
ആ വണ്ടിയുടെ മേലെ ഇരുന്നു യാത്ര ചെയ്യും,
എന്റെ ജഡം അരികിൽ കിടത്തിക്കൊണ്ട്.
അത് ഗ്രാമത്തിലെത്തി എൻ്റെ ഉള്ളിൽ കയറി
പഴയ ഇടവഴികളിലൂടെ സൈക്കിൾ ഓടിക്കും
അതിന്റെ ബെൽ കേട്ട് എൻ്റെ കുട്ടികൾ
ഓടി വരും, ‘അബ്ബു വന്നു! അബ്ദു വന്നു!’
വന്നത് എന്റെ ജഡമാണെന്ന്
ഞാനേതു ഭാഷയിൽ അവരോടു പറയും?
നരകത്തിന്റെയോ സ്വർഗ്ഗത്തിൻ്റെയോ?
ഞാൻ അവയ്ക്കിടയിലാണല്ലോ.
കിണർ സംസാരിക്കട്ടെ, അല്ലെങ്കിൽ കുളം.
ജലം മിണ്ടുന്നില്ലെങ്കിൽ
മുറ്റത്തെ മുരിക്കുമരത്തിലെ കാക്കയുടെ
ഉള്ളിലിരുന്നു എന്റെ പ്രാണൻ
അവരോടു സത്യം പറയട്ടെ.
English Summary: This page features the famous Malayalam poem “Theevandi” written by the respected poet K. Satchidanandan. The poem’s musical verses and moving story show Satchidanandan‘s incredible skill as a poet and his ability to connect with people of all ages.