Bhaaratheeyam – Madhusoodanan Nair ഭാരതീയം – മധുസൂദനന്‍ നായര്‍

1
Spread the love

മകനേ, ഇതിന്ത്യയുടെ ഭൂപടം..വന്ധ്യയുടെ വയര്‍പിളര്‍ന്നൊഴുകുംവിലാപവേഗം പോലെവരള്‍ വരകള്‍ നദികള്‍,പരമ്പരകളറ്റവര്‍

Bharatheeyam Lyrics

Malayalam Kavithakal Bharatheeyam Lyrics

Spread the love
Bhaaratheeyam Madhusoodanan Nair Kavithakal

മകനേ..
ഇതിന്ത്യയുടെ ഭൂപടം..
മകനേ, ഇതിന്ത്യയുടെ ഭൂപടം..

വന്ധ്യയുടെ വയര്‍പിളര്‍ന്നൊഴുകും
വിലാപവേഗം പോലെ
വരള്‍ വരകള്‍ നദികള്‍,
പരമ്പരകളറ്റവര്‍
വന്ധ്യയുടെ വയര്‍പിളര്‍ന്നൊഴുകും
വിലാപവേഗം പോലെ
വരള്‍ വരകള്‍ നദികള്‍,
പരമ്പരകളറ്റവര്‍
മുണ്ഡിത ശിരസ്കരാം കാവിമണ്‍പുറ്റുകള്‍
ചവിട്ടടി മറിയ്ക്കും പരിഷ്ക്കാരരഥ്യകള്‍
ചിരിച്ചതിവിരിയ്ക്കും മഹാനഗര യക്ഷികള്‍
ആള്‍പ്പിടിയര്‍ ചീറിവരും ആകാശപാതകള്‍
ആള്‍പ്പണം കായ്ക്കും പുകക്കുഴലുകള്‍
പൊന്നുകാണിക്ക വഞ്ചിതന്‍ വാപിളര്‍ന്നമരുന്ന
ക്രയശേഷി വര്‍ദ്ധിച്ച വിശ്വാസമേടകള്‍
പൊന്നുകാണിക്ക വഞ്ചിതന്‍ വാപിളര്‍ന്നമരുന്ന
ക്രയശേഷി വര്‍ദ്ധിച്ച വിശ്വാസമേടകള്‍
പലനിറകൂറുകള്‍
പലനാടുകള്‍
ഇടയ്ക്കിലപൊഴിഞ്ഞെല്ലിച്ച ജീവിതക്കാടുകള്‍
പലനിറകൂറുകള്‍
പലനാടുകള്‍
ഇടയ്ക്കിലപൊഴിഞ്ഞെല്ലിച്ച ജീവിതക്കാടുകള്‍
മകനെ, ഇതിന്ത്യയുടെ ഭൂപടം

വരതരം പോലെ വരയ്ക്കണം
ഇന്ത്യയെന്നൊരു പേര് തലയില്‍ കുറിയ്ക്കണം
വരതരം പോലെ വരയ്ക്കണം
ഇന്ത്യയെന്നൊരു പേര് തലയില്‍ കുറിയ്ക്കണം
ചുറ്റിലും കടല്‍നീലയും
കുന്നിനെലുകയും ചാര്‍ത്തണം
ചുറ്റിലും കടല്‍നീലയും
കുന്നിനെലുകയും ചാര്‍ത്തണം
വടിവിലൊത്ത നിന്‍ പടവുകള്‍ ശോഭനം

കൂടിയമാര്‍ക്കിനി ഭൂപടം വില്‍ക്കില്‍ നീ
കൂട്ടത്തിലെറ്റവും മിടുക്കന്‍
കൂടിയമാര്‍ക്കിനി ഭൂപടം വില്‍ക്കില്‍ നീ
കൂട്ടത്തിലേറ്റം മിടുക്കന്‍
അഭ്യസ്ഥനാം ഇന്ത്യനെന്നല്ലോ നിനക്കുപേര്‍
അഭ്യസ്ഥനാം ഇന്ത്യനെന്നല്ലോ നിനക്കുപേര്‍
നാം ഒരു പേരിനുപോലും കടപ്പെട്ടിരിപ്പവര്‍
പേരിനു പേരച്ചമായ നാലക്ഷരക്കൂറിനും
നമ്മെ പണയം കൊടുക്കവോര്‍
നാം ഒരു പേരിനുപോലും കടപ്പെട്ടിരിപ്പവര്‍
പേരിനു പേരച്ചമായ നാലക്ഷരക്കൂറിനും
നമ്മെ പണയം കൊടുക്കവോര്‍

ഭാരതമെന്റെ രാജ്യം
ഏതുഭാരതനുമെന്‍ സോദരന്‍
പുസ്തകകുറിക്കൊറിപ്പു നീ
ഭാരതമെന്റെ രാജ്യം
ഏതുഭാരതനുമെന്‍ സോദരന്‍
പുസ്തകകുറിക്കൊറിപ്പു നീ
ആണ്ടേയ്ക്കൊരിയ്ക്കല്‍ ഒരോഗസ്ത് പതിനഞ്ചിനരുമയായ്
നുണയുന്ന മധുരമോ ഭാരതം
ആണ്ടേയ്ക്കൊരിയ്ക്കല്‍ ഒരോഗസ്ത് പതിനഞ്ചിനരുമയായ്
നുണയുന്ന മധുരമോ ഭാരതം
അച്ഛന്‍ പഠിപ്പിച്ച വാചാപ്രസംഗത്തില്‍
ഉച്ചത്തിലോതേണ്ട വാക്കിലോ ഭാരതം
വര്‍ഷ പരീക്ഷയ്ക്ക് വേഗം വരയ്ക്കുന്ന
വര്‍ണ്ണമേളം കൊണ്ട വരയിലോ ഭാരതം
വരകള്‍ക്കു താഴെ ഒരു കുഞ്ഞിന്‍ വിശപ്പും
വഴികുഴയുമൊരു തെരുവുപെണ്ണിന്റെ നഗ്നതയും
വരകള്‍ക്കു താഴെ ഒരു കുഞ്ഞിന്‍ വിശപ്പും
വഴികുഴയുമൊരു തെരുവുപെണ്ണിന്റെ നഗ്നതയും
ഉഴവുചാല്‍ വെള്ളം നുണയ്ക്കുമ്പോള്‍
അടിയേറ്റു കുഴകാലിലോടുന്ന മാടിന്റെ മിഴികളും
ഉഴവുചാല്‍ വെള്ളം നുണയ്ക്കുമ്പോള്‍
അടിയേറ്റു കുഴകാലിലോടുന്ന മാടിന്റെ മിഴികളും
വിഷവിഷാണം കോര്‍ക്കുമുയിരിന്‍ പിടച്ചിലും
കൊടുകൃപാണം രാഗമുന്മാദ ഭക്തിയും
വാതുവെച്ചാടുന്ന വര്‍ഗ്ഗങ്ങളും
പണത്തോതളന്നാളുന്ന ധര്‍മ്മവും കണ്ടുവോ
വാതുവെച്ചാടുന്ന വര്‍ഗ്ഗങ്ങളും
പണത്തോതളന്നാളുന്ന ധര്‍മ്മവും കണ്ടുവോ

ഇവിടെയെങ്ങാണു നിന്‍ സോദരന്‍
വേര്‍പ്പിന്റെ കവിതയാല്‍ നിന്നെ നിറച്ചുമൂട്ടുന്നവന്‍
ഇവിടെയെങ്ങാണു നിന്‍ സോദരന്‍
വേര്‍പ്പിന്റെ കവിതയാല്‍ നിന്നെ നിറച്ചുമൂട്ടുന്നവന്‍
ഇവിടെയെന്താണ് നിന്‍ സോദരന്‍
പെറ്റിട്ട തിരുവയറുപോലും തിര്‍ഞ്ഞു നോക്കാത്തവന്‍
ഇവിടെയാരാണു നിന്‍ സോദരന്‍
നീറുന്ന നാട്ടിടയും വേര്‍പ്പുപാടങ്ങളില്‍ തേടുക
നാഗരരവങ്ങള്‍ക്കിടക്കും തിരക്കുക
നാടുവാഴും ലോപപാളികയില്‍ നോക്കുക
അന്ധവിശ്വാസ ഹോമപ്പുകയില്‍ വേവുന്നൊ-
രമ്പലപ്രാവുകളോട് ചോദിയ്ക്കുക
ആര്‍ത്തിപെരുമ്പാമ്പ് ചുറ്റുവിഴുങ്ങിയൊര-
മ്പിളി പൂമ്പിറയോട് ചോദിയ്ക്കുക
നെഞ്ചില്‍ വെടിയേല്‍ക്കെ ഒരു വൃദ്ധഹൃദയം-
വാര്‍ത്ത രക്ത സങ്കീര്‍ത്തനത്തോട് ചോദിയ്ക്കുക
നെഞ്ചില്‍ വെടിയേല്‍ക്കെ ഒരു വൃദ്ധഹൃദയം-
വാര്‍ത്ത രക്ത സങ്കീര്‍ത്തനത്തോട് ചോദിയ്ക്കുക
ഉത്തര ദക്ഷിണാവര്‍ത്തങ്ങള്‍ ചുറ്റുന്ന
ഉഷ്ണ പ്രവാഹങ്ങളോട് ചോദിയ്ക്കുക
ഉത്തര ദക്ഷിണാവര്‍ത്തങ്ങള്‍ ചുറ്റുന്ന
ഉഷ്ണ പ്രവാഹങ്ങളോട് ചോദിയ്ക്കുക

കുഞ്ഞിന്റെ കുമ്പിവേവാറ്റാതെ ആറ്റുകാലമ്മയ്ക്ക്
നേര്‍ച്ചകുടം കമിഴ്ത്തുന്നവര്‍
കുഞ്ഞിന്റെ കുമ്പിവേവാറ്റാതെ ആറ്റുകാലമ്മയ്ക്ക്
നേര്‍ച്ചകുടം കമിഴ്ത്തുന്നവര്‍
പലിശക്കടംകൊണ്ട കാശിനാല്‍ കാശിയ്ക്ക്
തീര്‍ത്ഥാടനം ചെയ്തു പുണ്യം പെറുന്നവര്‍
പലിശയാല്‍ മുതലിന് ഗോപുരം കെട്ടുവോര്‍
പുലിശമന്ത്രം രാജ്യതന്ത്രമായ് മാറ്റുവോര്‍
പലവഴി ഉഴച്ചിട്ടുമന്നമില്ലാത്തവര്‍
വിലയറ്റ പ്രാണനും തിരുവ കൊടുപ്പവര്‍
പലവഴി ഉഴച്ചിട്ടുമന്നമില്ലാത്തവര്‍
വിലയറ്റ പ്രാണനും തിരുവ കൊടുപ്പവര്‍
തൊഴില്‍ മഴയ്ക്കുഴലുന്ന ചാതക കുരലുകള്‍
മഴനിഴല്‍ കാട്ടി കരച്ചില്‍ കേട്ടാടവോര്‍..
തൊഴില്‍ മഴയ്ക്കുഴലുന്ന ചാതക കുരലുകള്‍
മഴനിഴല്‍ കാട്ടി കരച്ചില്‍ കേട്ടാടവോര്‍..
ജാതകശാപം ചുമന്നേ മരിക്കുവോര്‍
ജാതകമഷ്ടിയ്ക്ക് വേണ്ടി തിരുത്തുമോ
ജാതകശാപം ചുമന്നേ മരുക്കുവോ
ജാതകമഷ്ടിയ്ക്ക് വേണ്ടി തിരുത്തുമോ
ദുസ്വപ്നമുറിയില്‍ തളച്ചിടപ്പെട്ട നാം
നിസ്വസ്തമൂര്‍ത്തികള്‍ നിരാഹാര ജീവികള്‍
ദുസ്വപ്നമുറിയില്‍ തളച്ചിടപ്പെട്ട നാം
നിസ്വസ്തമൂര്‍ത്തികള്‍ നിരാഹാര ജീവികള്‍
കണ്ണീലെണ്ണയ്ക്കും വകയറ്റു പോയവര്‍
നഞ്ചുതിന്നാനും വരുതിയില്ലാത്തവര്‍
കണ്ണീലെണ്ണയ്ക്കും വകയറ്റു പോയവര്‍
നഞ്ചുതിന്നാനും വരുതിയില്ലാത്തവര്‍
സത്യം മറയ്ക്കുന്ന തീവിഴുങ്ങിപക്ഷി
കൊത്തിയെരിച്ചൊരു ഉടന്തടി പൂവുകള്‍
നാരിയെ പൂജിപ്പതെങ്ങ്
അങ്ങ് ദേവാതരാമം..
നാരിയെ പൂജിപ്പതെങ്ങ്
അങ്ങ് ദേവാതരാമം..
എന്നശരീരി കേള്‍ക്കവെ
നിസ്വസ്ഥയായി നാണമേ വിറ്റിട്ട്
ദേവതയാകുവാന്‍ നാണയം നേടുന്ന
ഭാരത ശുദ്ധികള്‍
കുഞ്ഞിന്റെ നാവില്‍ കറുപ്പും പുരട്ടി
മയക്കികിടത്തിയിട്ട് അന്യന്റെ തോട്ടത്തില്‍
നാലണ കൂലിയ്ക്ക് കങ്കാണീമാളത്തില്‍
ഊഴം തിരക്കുന്ന ഭാരത മാതാക്കള്‍
കുഞ്ഞിന്റെ നാവില്‍ കറുപ്പും പുരട്ടി
മയക്കികിടത്തിയിട്ട് അന്യന്റെ തോട്ടത്തില്‍
നാലണ കൂലിയ്ക്ക് കങ്കാണീമാളത്തില്‍
ഊഴം തിരക്കുന്ന ഭാരത മാതാക്കള്‍
എന്റെ നാടെന്ന് അഭിമാനായി ചൊല്ലുവാന്‍
സ്വന്തമായ് ഒന്നുമില്ലാത്തവര്‍
എന്റെ നാടെന്ന് അഭിമാനായി ചൊല്ലുവാന്‍
സ്വന്തമായ് ഒന്നുമില്ലാത്തവര്‍
വിശ്വാസവള്ളിയില്‍ കെട്ടി
ഈ ദുര്‍ഭലാത്മാക്കളെ തങ്ങളില്‍ കൊല്ലിച്ച്
തന്‍ തടമുറപ്പിയ്ക്കും അല്പ ദൈവങ്ങള്‍
തീ തുപ്പുന്ന ദുര്‍ഭൂമി
ദുഷ്ക്കാല ദൂളി നശിപ്പിച്ച ദണ്ഡകം..
മകനേ.. ഇതിന്ത്യയുടെ നേര്‍പടം

മകനെ.. ഇതിന്ത്യയുടെ നേര്‍പടം
വരകള്‍ക്കുമകമേ പതയ്ക്കുന്ന ഹൃദയമേ ഭാരതം
വരവള്ളി മെല്ലെപിടിച്ച് നാം
അടിവാര വേരുകളിലേയ്ക്കൂര്‍ന്ന്
നേര്‍മ്മയില്‍ ചെല്ലണം
വേരുകള്‍ വെള്ളം കുടിച്ച തീരത്ത്
അല്പനേരം മിനക്കിട്ടിരിയ്ക്കാന്‍ ശ്രമിയ്ക്കണം

ആരോ കളഞ്ഞൊരു വഴിചൂട്ടു കറ്റയില്‍
കാലം മയങ്ങുന്ന കനല് കാണുന്നവോ
ആരോ കളഞ്ഞൊരു വഴിചൂട്ടു കറ്റയില്‍
കാലം മയങ്ങുന്ന കനല് കാണുന്നവോ
കനലൂതിയൂതി തെളിയ്ക്കുവേ
അതിനുള്ളിലൊരു ജനിതക കാലം
പിറ്റഞ്ഞെണീയ്ക്കുന്നുവോ…

മണ്ണിന്‍ കരള്‍ തെളിഞ്ഞൊര്‍ന്നൂറി നില്‍ക്കുന്നൊരീ
കണ്ണീരജലം കോരി നീ മുഖം കഴുകുക
മണ്ണിന്‍ കരള്‍ തെളിഞ്ഞൊര്‍ന്നൂറി നില്‍ക്കുന്നൊരീ
കണ്ണീരജലം കോരി നീ മുഖം കഴുകുക
കാണ്‍ക നീ പടവുകള്‍ കാണ്‍ക നീ പടവുകള്‍
അതിനു താഴെ കഥാ ചരിതമാടുന്നു
കഥാസരി സൌമ്യകള്‍

ഒരുടഞ്ഞ മണ്‍ഭരണിയില്‍
നിന്റെ മുത്തച്ഛനൊരുപാട് കഥകള്‍ കുറിച്ചിരിയ്ക്കുന്നു
ഒരു വാഗ് ശരക്കോണിനാല്‍
നിന്റെ മുത്തച്ഛനൊരു ബ്രഹ്മവൃത്തം തുളച്ചിരിയ്ക്കുന്നു
എന്തുമേ ഞാന്‍ എന്നു കണ്ടറിഞ്ഞൊരാത്മ
സന്ദര്‍ശനത്തിനീ ധര്‍മ്മാദ്ധ്വരം സാക്ഷി
എന്തുമേ ഞാന്‍ എന്നു കണ്ടറിഞ്ഞൊരാത്മ
സന്ദര്‍ശനത്തിനീ ധര്‍മ്മാദ്ധ്വരം സാക്ഷി
വിശ്വമൊരുവിത്തില്‍ മയങ്ങി ഉണരുന്നെന്ന
സത്യബോധത്തിനാല്‍മരം സാക്ഷി
സുഖതൃഷ്ണശമത്തിനിനി തീര്‍ത്ഥങ്ങളെ സാക്ഷി
വര്‍ണ്ണഗര്‍വ്വ ക്ഷയത്തിന് അഗ്നിയേ സാക്ഷി
ഉണ്ണാതിരിയ്ക്കുന്ന പക്ഷിയ്ക്ക് ഒരുരളയായി-
തന്നെ കൊടുപ്പതിനീ അക്ഷരം സാക്ഷി
ഉണ്ണാതിരിയ്ക്കുന്ന പക്ഷിയ്ക്ക് ഒരുരളയായി-
തന്നെ കൊടുപ്പതിനീ അക്ഷരം സാക്ഷി
ദുഃഖമാം ഭിക്ഷ തിരിച്ചു നല്‍കാം സര്‍വ്വസൌഖ്യം
ഹിതം ബോധചന്ദ്രോധയം സാക്ഷി
ദുഃഖമാം ഭിക്ഷ തിരിച്ചു നല്‍കാം സര്‍വ്വസൌഖ്യം
ഹിതം ബോധചന്ദ്രോധയം സാക്ഷി
മകനേ.. ഇതിന്ത്യയുടെ മാര്‍ത്തടം..

മകനേ.. ഇതിന്ത്യയുടെ മാര്‍ത്തടം..
ഹിമപുഷ്പമുടിതൊട്ട് കാല്‍മുനമ്പോളം ചുരക്കും
വിശ്വത്തിനായി തുടിയ്ക്കുമീ മാറില്‍
നിന്നൊരു സ്വരജ്വാലയായ് നീ ഉയിര്‍ക്കാ
ഒരു തുളിതാളവുമെടുത്തുകൊള്‍ക
നിറകതിര്‍പീലി വേലേറ്റുകൊള്‍ക
ഭൂഹൃദയ രേഖകള്‍ കുറിച്ചുകൊള്‍ക
ഭ്രമണചക്രങ്ങള്‍ കടന്നുകൊള്‍ക
മൂവുലകുചുറ്റിനീ പോരിക
ഈ അമ്മതന്‍ പൂമടിയിലേയ്ക്കോടി വന്ന്
ഉദയമാകുക..
മൂവുലകുചുറ്റിനീ പോരിക
ഈ അമ്മതന്‍ പൂമടിയിലേയ്ക്കോടി വന്ന്
ഉദയമാകുക..

Read More Madhusoodanan Nair Kavithakal

1 thought on “Bhaaratheeyam – Madhusoodanan Nair ഭാരതീയം – മധുസൂദനന്‍ നായര്‍

Leave a Reply