Bimbasarante Idayan-Edasseri ബിംബസാരന്റെ ഇടയൻ -ഇടശ്ശേരി
Malayalam Poem Bimbasarante Idayan Written by Edasseri
യാഗശാലയിലേക്കു നടക്കുവിനാഗസ്വികളാമാടുകളെ ബിംബിസാരന്യപൻ ദീക്ഷിപ്പു നിങ്ങളെ മീളുമൊരധ്വരം.അലയാതകലാതകറാത ഇലയോ പുല്ലോ തിന്നാതെ യാഗശാലയിലേക്കു നടക്കുവിനാഗസ്വികളാമാടുകളെ കുറ്റിചമതതളിർ തിന്നിനിയും കൂത്തടിക്കാനിടയില്ല. യാഗാഗ്നിക്കും നമുക്കുമങ്ങിനി യേകാദശിയമെത്താഞ്ഞാൽ. താണു തൂകും വെയിലും നിഴലും തളിരയിലയായ്‌പോന്തകളിൽ. എരിക്കണ്ണാൽതുടുമലർ വിരിയിയ്ക്കും നരിയും വാഴാമതിനുള്ളിൽ എൻ കവിണക്കല്ലേറോന്നെ നിങ്ങളെ നേർവഴികാണിക്കു ചെന്നായയ്‌ക്കും സ്വാദറിയാമെൻ പൊന്നുരുളച്ചോറിനി വേണോ? തുലഞ്ഞു തൂങ്ങി,കാൺമീലെ ,യിച്ചരൽപറമ്പിൽ പാർശ്വത്തിൻ നിങ്ങൾക്കുള്ള ബലിക്കല്ലിൻ പടി ചെമ്മുകിലിഴുകിയ പകലാണോ? പരത്രയാത്രാപാഥേയം പോൽ കറുകപുല്ത്തല കരാതെ ഓടിയെത്തിട്ടിഷ്ട്ടി മുടിയ്ക്കുവിൻ നെനിയ്ക്കു തുലയണമൊരു മൂക്കിൽ മുൻവരി പറ്റി നടക്കുന്നു മുഴുത്ത കുഞ്ഞോന്നുശിരോടെ, മുടന്തിടുന്നു പിന്നിൽപിന്നിൽമുറ്റും മറ്റൊരു കൊച്ചപ്പൻ. തള്ളയാടിനു സംഭ്രമമായോ താനേതുടലിനു തുണ നിലക്കും? അതോടുമാങ്ങോ,ട്ട തൊടുമിങ്ങോ- ട്ടാപിനസ്തനമകിടുലയെ ! അമ്മമാരുടെ മുഗ്ദ്ധതകൾക്കി- ങ്ങവസതിയുണ്ടോ ഭൂവനത്തിൽ, തന്നെത്താനെ തീറ്റ കൊടുത്തിവർ പോറ്റിയെടുപ്പീലാരാരോ? ആടിനെ,യിടയാടിനെ ,യരചനെ നീ പെ- ണ്ണാടെ,പെറ്റു പലപേരെ; നേടിയതെന്തപവർഗ്ഗമിതേവരെ നെടുതാം വീർപ്പുകളല്ലാതെ? എനിയ്ക്കുമൊരുമാതുണ്ടായി പ- ണ്ടെന്നേ നൃപന്നു കൊടുത്തപ്പോൾ കിട്ടിയ വിൽക്കാശപ്പടിയെന്നുടെ കോന്തലയ്ക്കളുടക്കിയവൾ! അവൾക്കു കുളിരിനു കമ്പിളിനേടി- പിന്നീടെന്നോ ഞാൻ ചെല്കെ , ഒരടി മണ്ണു പുതച്ചു കിടപ്പു ; വീടാക്കടമേ മാമജന്മം! ഹോയ് ,ഹോയ് ,ഇലയോ പുല്ലോ തിന്നാ- തലയാതകലാത കറാതെ യാഗശാലയിലേക്കു നടക്കുവി- നാഗസ്വികളാമാടുകളെ! ആരുവാനിതു നമ്മെത്വരയാ- ലതിക്രമിച്ചുനടക്കുന്നോൻ ആചാരപ്പടിയാന്ന്വേഷിപാവ നഹോ,മഹസ്സാൽപ്പരിദീപ്തൻ! മുനേ ഭവാനി ലോകമശേഷം തോളിലെടുപ്പാൻ കെല്പുടയോൻ കുഞ്ഞാടിത്തിനെപോക്കിയെടുപ്പാൻ കനിവൂ ;നന്നീയാരംഭം ! തള്ളയോടെ, മതിയാക്കാമോ, തരളത വത്സരെയോർഥിനി മേൽ ഒന്നു തോള ,ത്തൊന്നാടിപറ്റി - ,ട്ടിദേഹം നിൻ ചുമടേറ്റു. എനിയ്ക്കു വേണ്ടാ കല്ലും കവിണയു- മീയാളെപ്പിൻതുടരുന്നു തേക്കു വെള്ളം തളിരണിയിച്ചൊരു കേദാരത്തിലുമെൻപറ്റം! ധ്യാനമഗ്നൻ പൗരന്മാർ തൊഴു- താനമിപ്പോരിദ്ദേഹം; മാദ്യശരെങ്ങിനെയറിയുന്നു ഹാ , മാമുനിമാരുടെ മനോഗതം! താൻ ചുമക്കും കുഞ്ഞാടിൻ മൃദു- മജ്ജാമാംസം വളരുമ്പോൾ ഹോമവഹ്നി വമിയ്ക്കും രുചികര- സൗരഭമാമോ തദ്വിഷയം! നമ്മെ ച്ചൊല്ലി മഹർഷേ, താങ്കൾ- ക്കാശങ്കയ്ക്കില്ലവകാശം ; ഇപ്പറ്റങ്ങടെയൊറ്റകൊറവും നമുക്കു കിട്ടാൻ വിധിയില്ല ! പ്രാംശുവാമൃഷി തന്നുടെ തോളിൽ കുഞ്ഞാടൊരു വെൺകൊടി പോലെ ; തമ്പുരാനുടെ യജ്ഞധ്വജമേ, നീയെന്തിത്ര നിലം പറ്റി? കറുത്ത രാവിൻ തുടുമിഴി പോലെ യിളകിക്കത്തും നെയ്ത്തിരികൾ വിളർത്തുവല്ലോ തേജസ്സാണ്ടിടു- മിദ്ദേഹത്തിൻ തിരുമുമ്പിൽ. ആരാലരുതേ ചെല്ലാനിടയനു- ഹോമപ്പുകയുടെ മറപറ്റി പെരുവിരലിന്മേൽനിന്നി; നിയുള്ളൊരു പെരുമകൾ കാണാവുമൊടുവോളം. യാഗശാലയ്ക്കെന്തേ പറ്റീ യോഗീശ്വരനുടെ കാൽവെപ്പാൽ ?- യജ്ഞപശുവിൻ വീർപ്പുയരുന്നു ! മന്ത്രഘോഷം വറ്റുന്നു! "കൊടുക്കുവാനാരുതാത്തതൊടുക്കാരു-" തെന്നോ മാമുനി ശാസിപ്പു ? പൊരുളറിവീലെ , ന്നുയിരിൽപ്പുതിയൊരു കുളിരുണ്ടധുനാചൊരിയുന്നു! വിലക്കിയെന്നോ കൊല തീരേ ! ഹ , ഹ , - ബഹിർഗ്ഗമിപ്പു മൃഗയുഥം ഹോമകുണ്ഡം തേട്ടിവിടുന്നൊരു വലമ്പിച്ചിരുൾ പുകപോലെ ! ഋത്വീക്കുകളെ, ചോരപുരണ്ടൊരു കത്തികൾ പുഴ്ത്തിടുമുയിരോടെ നിങ്ങൾ പിൻവാങ്ങിപ്പോം മുലക- ളെന്തിരുൾമൂടും ശാലകൾ ! ഞാനറിവീല മുനേ , പിന്നാലെ - പ്പോന്നവനെങ്കിലുമാങ്ങയെ; ഞാൻ നുകരുന്നു നിൻ ദയയെപ്പ - ണ്ടമ്മിഞ്ഞപ്പാലത്തുപോലെ. തെറ്റിപോമീകർമ്മഠരാംദ്വിജർ തേറിടുന്നേ യില്ലല്ലോ ആശിസ്സിന്നായ് വീണുവണങ്ങിടു - മരചനുമതുപോലങ്ങയെ! അജ്ഞേയതയെപ്പേടിയ്ക്കുന്നു ചിലർ ,ചിലർ വാഴ്ത്തി നടക്കുന്നു; പേടിപ്പോർ പാകവെപ്പു , വാഴ്ത്തിന - ടപ്പവർ തേടുന്നിതിലാഭം ! ശരിയ്ക്കുമര്യമഹർഷേ , താങ്കളെ - യറിവോരീയജയൂഥങ്ങൾ ; അവയിൽപക്ഷെ തങ്ങുന്നീലാ കൃതജ്ഞതാവചനോപായം !
English Summary :This Malayalam Poem Bimbasarante Idayan Written By Edasseri.Edasseri Govindan Nair was an Indian poet and playwright of Malayalam literature.