Athe Prarthana-Edasseri-അതേ പ്രാർത്ഥന-ഇടശ്ശേരി

Edasseri Poothappattu Kavitha Audio Lytics
Malayalam Poem Athe Prarthana Written by Edasseri.
വസന്തത്തോടർത്ഥിച്ചതു വെറുതെയായില്ല,തേന്മ - വടിമുടി പൂങ്കുലകളണിഞ്ഞു നിന്നു. ഒരു പൂവും കൊഴിയാതെയുണ്ണികൾ വിരിഞ്ഞു ,പിന്നീ ടൊരുണ്ണിയും പിഴയ്ക്കാതെ വളർന്നു വന്നു. സമൃദ്ധി മുറ്റിടുംതോറും കുനിയുകെന്നറിവുറ്റാ - രനധ്യായം പഠിപ്പിച്ചതിനെച്ചൂണ്ടി. വേനൽ ചുഴന്നുതീയൂതിയതിൻ നിക്ഷേപമോരോന്നും മാണിക്യരത്‌നങ്ങളാകാൻ മുതിർന്നേയുള്ളൂ ആയിരമണ്ണാറക്കണ്ണന്മാർ പാഞ്ഞുകേറീ കൊമ്പുകളി - ലായിരം കാക്കകളതിൽ പറന്നു വീണു. ആയിരം കൊച്ചടികളത്തണൽ വിരിയിൽപ്പതിഞ്ഞു മായികനഗരം പോലത്തോപ്പു ചമഞ്ഞു. അയൽപ്പാതവക്കത്തന്നു വഴിപ്പണിക്കുടച്ചിട്ടോ - രുരുളൻകല്ലുകൾക്കൊക്കെച്ചിറകും വന്നു എല്ലാമെല്ലാം കഴിഞ്ഞപ്പോളമ്മാമരം കലുഷമാം സ്വർലോകത്തിൻ നടയിങ്കൽക്കരഞ്ഞു നിന്നു പിന്നത്തെ വസന്തത്തോടുമർഥിക്കയായ്, "ഭഗവാനേ തന്നരുൾകെനിക്കു വീണ്ടും സഫലജന്മം." വേറെന്തുള്ളു വരമെങ്കൽ, ദേവനാക്രോശിച്ചു, "സാധോ വേദനയ്ക്കു വേണ്ടിത്താനോ ചോദിപ്പൂ വീണ്ടും!" പരിസ്ഫുരൽപ്രഭാതാംശു പതിയും പല്ലവം മെല്ലെ - ച്ചലിക്കുമാറമാകന്ദം മൊഴിഞ്ഞിതേവം; "സമ്രദ്ധിതൻ കണ്ണീരെത്ര പുളിച്ചാലും വരം; അയ്യോ , ദരിദ്രന്റെ മരവിപ്പാണസ്സഹനീയം!"
English Summary : This Malayalam Poem Athe Prarthana Written by Edasseri.Edasseri Govindan Nair was an Indian poet and playwright of Malayalam literature. Known as one of the major poets of Malayalam, Edasseri was a recipient of the Sahitya Akademi Award and the Kerala Sahitya Akademi Award for Poetry.