Manikyaveena – Vennikkulam Gopalakkurupp മാണിക്യവീണ – വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

0
Spread the love

Manikyaveena – Vennikkulam Gopalakkurupp മാണിക്യവീണ – വെണ്ണിക്കുളം ഗോപാലക്കുറുപ്പ് Malayalam Kavithal Lyrics Malayalam Poem Manikyaveena

Vennikkulam Gopalakkurupp വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

Vennikkulam Gopalakkurupp വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

Spread the love

This Malayalam Poem Manikyaveena Written by Vennikkulam Gopalakkurupp

വന്ദനം വന്ദനം !വാർമെത്തും ദ്രാവിഡ-
നന്ദിനിയായി വളർന്ന ഭാഷേ,
വന്ദനം വന്ദനം !ചിത്തം കവർന്നിടും
ചന്ദനാമോദം കലർന്ന ഭാഷേ,

ജീവന്നു നൂതനോന്മേഷം പകർന്നീടും
ദേവഭാഷാമൃതം ചേർന്ന ഭാഷേ,
നിന്മുലപ്പാലിന്റെ വീര്യമുൾകൊണ്ടതെൻ
ജന്മജന്മാന്തരപുണ്യമല്ലേ.

വശ്യമാം ശൈലിയിൽ നിന്നെജ്ജയിപ്പൊരു-
വിശ്വമനോഹരഭാഷയുണ്ടോ.
താളമിട്ടാടുന്നു തെങ്കടൽകല്ലോല-
പാളി നിൻ ഗാനങ്ങൾ കേട്ടിടുമ്പോൾ;

താനമായ്ത്ത്തീരുന്നു നാളികേരദ്രുമ –
താലപത്രാന്തരമർമ്മരങ്ങൾ;
ആനന്ദരാഗങ്ങൾ മൂളുന്നു നീളുന്ന
കാനനപ്പൊൽക്കുളിർചോലയെല്ലാം.

ത്വൽ കർമ്മമണ്ഡലം വിസ്‌തൃതമല്ലൊരു
കൈക്കുടവട്ടമാ,ണായിരിക്കാം;
എങ്കിലും നിൻ കീർത്തിയെത്താത്തതെങ്ങുവാൻ?
ശങ്കരദേശികദേശഭാഷേ!
അന്തരീക്ഷത്തിൽ സുഗന്ധം പരക്കുവാ-
നെന്തിനു കസ്തൂരിയേറെയോർത്താൽ?

ചിത്രവർണോജ്വലേ, നിൻ പുഷ്പവാടിയി-
ലെത്ര വസന്തങ്ങൾ വന്നതില്ല?
ഹൃത്തിലൊതുങ്ങാത്തൊരാവേശമാർന്നുകൊ-
ണ്ടെത്ര കുയിലുകൾ കൂകിയില്ല ?
മട്ടോലും പൂക്കളെച്ചുറ്റിപ്പറന്നെത്ര
മത്തഭ്റംഗങ്ങൾ മുരണ്ടതില്ല?

അമ്മമധുമാസവിഭൂതികളൊക്കെയും
രമൃതചേർത്തതിലെത്ര നിന്നിൽ ?
ആവർത്തിച്ചീടട്ടെ പിന്നെയും പിന്നെയു-
മായിരം വട്ടമിശ്രീവികാസം.
കാണുന്നു കല്യാണനിക്ഷേപമെന്നപോൽ –
കാമസുരഭിപോൽ നിന്നെ ഞങ്ങൾ.
നിന്നെഭ്ജിക്കുന്ന ഭാവന ധന്യമാം
നിന്നെപ്പുകഴ്ത്തുന്ന നാവു വന്ദ്യം.

കേരളത്തുമൊഴിയെന്നു കേട്ടാൽ മതി,
കോരിത്തരിപ്പിന്റെ കൊയ്ത്തുകാലം.
ഓജസ്സിൻ കാതലേ, നിന്നെയോര്ക്കുമ്പൊഴേ-
ക്കോരോ ഹൃദയവുമോടിയോടം.

കാണിക്കവെച്ചിടാം സർവവും ശോഭനേ,
മാണിക്യവീണ നീ മീട്ടിയാലും!

English Summary : This Malayalam Poem Manikyaveena Written by Vennikkulam Gopalakkurupp. Vennikkulam Gopala Kurup, a Malayalam poet, playwright, translator, lexicographer, and storey writer, was an Indian poet, dramatist, translator, lexicographer, and story writer.

Leave a Reply