Anandadhara – Balachandran Chullikkad – ആനന്ദധാര – ബാലചന്ദ്രൻ ചുള്ളിക്കാട്

1
Spread the love

Anandadhara, Balachandran Chullikkad, ആനന്ദധാര, ബാലചന്ദ്രൻ ചുള്ളിക്കാട്, ചൂടാതെ പോയ്‌ നീ, Choodaathe poy nee,

Balachandran Chullikkad ബാലചന്ദ്രൻ ചുള്ളിക്കാട്

Balachandran Chullikkad ബാലചന്ദ്രൻ ചുള്ളിക്കാട്

Spread the love

Anandadhara By Balachandran Chullikkad

ചൂടാതെ പോയ്‌ നീ, നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍
കാണാതെ പോയ്‌ നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍
ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍

അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ
എന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്നസാന്നിദ്ധ്യം പകരുന്ന വേദന

Aanandha dhaara – 
Balachandran Chullikkad

1 thought on “Anandadhara – Balachandran Chullikkad – ആനന്ദധാര – ബാലചന്ദ്രൻ ചുള്ളിക്കാട്

Leave a Reply