Email to the writer - AnjalJoseph
സ്വാതന്ത്യം എന്നത് കിട്ടി
അതിൽപരം ആനന്ദം –
മൊന്നുമെനിക്കതിലില്ലല്ലോ.
കഴുകന്റെ നോട്ടമാണവനെന്റെ
നെഞ്ചിലേക്ക് ഒഴിയാതെ –
കണ്ണുകൾ ചൂഴ്ന്നിറക്കി…
കെട്ടി പൊതിയുവാൻ കഴിയാഞ്ഞതല്ലിത്.
സൂര്യന്റെ ചിതയിൽ ഉരുകുന്ന പോലെയാണവൻ
എന്റെ മാറും നോക്കി നിന്നേ…
ഒന്നല്ല രണ്ടല്ല വഴിയോരമാകെ
കണ്ണുകൾ അവൾക്കായ് കാത്തിരുന്നു.
കൈ കൊണ്ട് മാറ് മറച്ച് –
നടന്നൊരാ കാലത്തും കണ്ണുകൾ
അവൾക്ക് നേരെ തന്നെ.
കാമാഗ്നി കൊണ്ടെന്നെ ചിതയി-
ലെരിക്കുബോളും കണ്ണുകൾ
നനയാതിരുന്നതെന്തേ…
എന്റെ കണ്ണുകൾ നനയാതിരുന്നതെന്തേ…
പകൽ നേരം ചാരുകസാരയിൽ പോലും
സ്വാതന്ത്യം എന്നിത് കിട്ടിയില്ല..
അവൾ മുഖം താഴ്ത്തി അറിയാതെ
തേങ്ങി കരഞ്ഞു പോയി.
ബസിലെ സഞ്ചാരം ഇഷ്ട്ടമാണ –
തിലും അവൻ കാമകണ്ണുമായ്
നോക്കി നിന്നു …
സൂര്യന്റെ ഉദയത്തിൻ ആദ്യ ഘട്ടം
മുതൽ ഞാൻ ക്ഷീണിതയായ് –
മാറിയതെങ്ങനെ .
ദേഹമാസകലം നെബരം തന്നെയാ..
സൂര്യന്റെ അസ്തമയം കാണാതെ –
വന്നതന്നറിയാതെ ഞാൻ ഒന്നു
മയങ്ങി പോയി…
ദേഹം അറിയാതെ വീണ്ടും നിശ്ചലമായ് .