Ente Bharatham – Mylachal K Vijayakumaran Nair എന്റെ ഭാരതം

0
Spread the love

Ente Bharatham Poem, Mylachal K Vijayakumaran Nair, എന്റെ ഭാരതം, poems of Mylachal K Vijayakumaran Nair, malayalam Kavitha, poem lyrics,

Malayalam Poem about India

Malayalam Poem about India

Spread the love

Email to the writer - Vaisakh.V.J Kuttan, Mylachal

എത്രവിശ്രുതമെത്ര മോഹനമെന്റെ
ഭാസുര ഭാരതം.

ആർഷ സംസ്കൃതി വാരിവിതറും
പാവന സ്മൃതി മണ്ഡപം.

ആര്യ ദ്രാവിഡ തത്വസങ്കര
സംസ്കൃതി ബഹു ശോഭനം

ബുദ്ധ, ജൈന മതങ്ങളും പുന
ശങ്കരന്റെയദ്വൈതവും.

അഖണ്ഡഭാരതദേശമാകെ
വിളങ്ങിടും നാനാത്വവും.

ഏകസോദരരെന്നചിന്ത-
യനാകുലംവിലസുന്നിഹ.

നാലുവേദവുമാറുശാസ്ത്രവു-
മനന്തഹിന്ദു പുരാണവും

വേർതിരിക്കുവാനാവതില്ലവ
ലോക സൂരികൾക്കാർക്കുമെ.

വീരധീര ജവാന്മാരുള്ളൊരു
ശ്രേഷ്ഠഭാഗ്യവസുന്ധര.

അഭയാർത്ഥികൾക്സുഖമേകു –
മൊരു പുണ്യഭാരതവീഥികൾ.

വാരി യദ്രികൾ കോട്ട കെട്ടി
കാത്തുകൊള്ളണഭാരതം.

കാലമെത്രകഴിഞ്ഞാലുമില്ല
രിപു വംശരഹസ്യയുദ്യമം.

പുണ്യവാഹിനികൾ നൃത്തമാടു-
മൊരുസർഗ്ഗ സംഗമ തീരവും.

മൗനമായി തപസിരിക്കുമനേക
യോഗികൾ നിദ്രയിൽ.

പാറിടട്ടെ പാതകകൾ ഉയരെ
പാരിൽ സൗഹൃദസന്ദേശമായ്.

മാറിടട്ടെ ജനംരാഷ്ട്രസേവകരായ്
പാടിടട്ടെ ഗണഗീതവും.

Leave a Reply