Aashan Smrithi – Mylachal K Vijayakumaran Nair ആശാൻസ്മൃതി

0
Spread the love

Aashan Smrithi, Mylachal K Vijayakumaran Nair, ആശാൻസ്മൃതി, Poem About Kumaran Asan, Kumaran Asan poem, Kumaranashan, Malayalam Poem Lyrics,

About kumaranasan

About kumaranasan

Spread the love

Email to the writer - Vaisakh.V.J Kuttan, Mylachal

Poem about Kumar asan

സുരുചിര സുന്ദരകേരള ഭൂവിൽ
സുഗതസ്മൃതികളുറങ്ങും നാട്ടിൽ
പല്ലനയാറ്റിൻ കരയിൽ നിന്നൊരു
കല്പനകാറ്റിൽ മുഴങ്ങിക്കേൾപ്പൂ.

നുരഞ്ഞു പൊങ്ങുംഓളങ്ങളിലൊരു
വിപ്ലവഗാനശ്രുതി കേൾക്കാം
വേണ്ട നമുക്കീ നീതി നശിച്ചൊരു
കരിനിയമത്തിൻകൈച്ചങ്ങലകൾ .

തുംഗപദത്തിലെ രാജ്ഞികണക്കെ
വിളങ്ങിയപൂവിൻ പതനം കാൺകെ
സുന്ദര പദവികൾ ശോഭനമാകിലു-
മസ്ഥിരമെന്നു കഥിച്ചല്ലോഭവാൻ .

അനുഭൂതിപകർന്നൊരുതൂലികനല്കിയ
മഞ്ജുള കാവ്യാമൃതമല്ലേ കരുണ.
അമൃതു നിറക്കും സുന്ദരകാവ്യ –
സ്മൃതികളുണർത്തും പല്ലവിയെല്ലാം
മാനവ മനസ്സിൽവിതയെറിയുന്നൊരു
കവി കോകിലമല്ലേ നീ.

അജ്ഞാനത്തിൻ വത്മീകങ്ങളുടച്ച്
മാനവ ഹൃത്തിൽനവസ്നേഹത്തിൻ
മധുകണമൂറും വരികൾ പൊഴിക്കും
കാവ്യാമൃതമെൻകർണ്ണപുടങ്ങൾനിറയ്ക്കും
കാവ്യാർച്ചനകളിൽ നീ ജീവിപ്പൂ .

തപസ്സിരിക്കും കവി ഹൃദയങ്ങളിൽ
നിറയും സുകൃത സ്മരണകളിൽ
മുങ്ങി പ്പൊങ്ങുoപല്ലവി കേൾക്കുക നീ .

പ്രണയത്തിൻ നിത്യ വസന്തം
കവിതയിലൂടെ വിടർത്തും നിൻ
നളിനിയിലുപദേശത്തിൻ വാക്കുകൾ
സ്മരണയിലെന്നു മനശ്വരമല്ലോ..

ജീവിതസൗഭാഗ്യത്തിൻവേദാന്തപ്പൊരുൾ
കീറി മുറിച്ചൊരു ലീലാ കാവ്യം.
ഋതു വർണ്ണങ്ങളിലൂടെ യനശ്വരമാക്കിയ
സ്മരണകളലതല്ലുന്നൊരു സീതാകാവ്യം.

നിൻമനസ്സിനു മുറിവേല്പിച്ചൊരുനരഹത്യകൾ
നല്കിയ ദുരവസ്ഥ സഹിക്കാനാകാതെ
തൂലികസമ്മാനിച്ചൊരു ഗ്രന്ഥഠ.
നിത്യസ്മരണയിൽ നിന്നു മൊളിക്കാ –
നാവില്ലന്നതുറക്കെ കഥിക്കാം.

സൗഹൃദ സങ്കല്പത്തിൻ വേർപാടിൽ
വിലപിച്ചൊരു ഹൃദയം
താളoതെറ്റാതെ കുറിച്ച പ്രരോദനമെ –
ന്നുടെ കണ്ണു നനച്ചു.

ഇനിയും പല്ലനയാറിന്നോളങ്ങൾക്കൊരു
കദനത്തിൻ കഥ പറയാനുണ്ടോ?
സനേഹത്തിൻമധുരസ്മരണകൾ
നല്കി മറഞ്ഞ പ്രീയ ഗായകനെന്നുടെ
സ്മരണാഞ്ജലികൾ.

Leave a Reply