Email to the writer - Vaisakh.V.J Kuttan, Mylachal
നവോദ്ധാനകാലത്തെ വിജ്ഞാനദീപമേ
വിദ്യാധിരാജാ പ്രണാമമെൻ ധന്യതേ.
സർഗ്ഗ ചൈതന്യത്തിൽ നിത്യപ്രവാഹമേ
സത്യസങ്കല്പത്തിൽ തത്വപ്രകാശമേ.
അജ്ഞാനതിമിരം നശിപ്പിച്ചു നമ്മുടെ
വിജ്ഞാനദീപമായ് തീർന്നിതല്ലോ ഭവാൻ .
നവോദ്ധാന സൂര്യപ്രഭ വീശിനില്ക്കുന്ന
വിദ്യാധിരാജനാം പരമഭട്ടാരക ..
നൈസർഗ്ഗശക്തിയാൽയോഗസ്പുടം ചെയ്ത
സിദ്ധകലാനിധിക്കെൻ പ്രണാമo.
മങ്ങാതെ നിത്യം സ്മരിക്കട്ടേ ഞാനിഹ
നിത്യചൈതന്യത്തിൻ തത്വപ്രബോധക .
അദ്വൈതചിന്തയ്ക്കുപരിചിന്തനം നല്കിയ
കന്മഷഹാരകാ ഗുരവേ നമോ നമ:
വേദാന്തചിന്തപടത്തിയിഭൂമിയിൽ
വേദികളെത്രനിറച്ചു നീ ധന്യതേ.
ഉച്ചനീചത്വവുമയിത്തവുoമണ്ണിൽ നിന്നു –
ച്ചാടനം ചെയ്ത ദേവാ നമോ നമ:
അന്ധമാ മാചാരയഗ്‌നിയിൽനീറുമീമർത്യരെ
ജ്ഞാനപ്രകാശത്തിലൂടെ രക്ഷിച്ചുവോ.
ശുദ്ധമാം മാത്‌മീയ തത്വങ്ങൾ നല്കിനീ
ആർഷസംസ്ക്കാരത്തിൽബീജങ്ങൾപാകിയ യോ ?
നിത്യം സ്മരിക്കട്ടേ യൂഴിയിൽ ഞാനിഹ
സത്യധർമ്മത്തിന്റെ നിത്യപ്രബോധകാ .