Akakkadalukal – Sathish Kalathil അകക്കടലുകൾ – സതീഷ് കളത്തിൽ

0
Spread the love

akakkadalukal sathish kalathil, Malayalam Poem Lyrics, Poems of sathish kalathil, akakkadalukal , സതീഷ് കളത്തിൽ Kavithakal, അകക്കടലുകൾ,

Spread the love

Email to the writer - Sathish Kalathil

ഓരോ മനുഷ്യരും
ഓരോ അകക്കടലുകളാണ്.
അവഗണനയുടെ,
അവിശ്വാസത്തിൻറെ,
ആത്മരോക്ഷത്തിൻറെ,
ആത്മനിന്ദയുടെ,
പകയുടെ,
പ്രണയത്തിൻറെ,
പ്രതീക്ഷയുടെ,
പശ്ചാത്താപത്തിൻറെ,
അങ്ങനെ… അങ്ങനെ…
അനേകങ്ങളുടെ
പര്യായങ്ങളാണ്; നാനാർത്ഥങ്ങളാണ്;
പ്രതിച്ചേർക്കപ്പെട്ട പ്രതിബിംബങ്ങളാണ്.

പല മനുഷ്യരും
പല പല കഥകളാണ്;
കവിതകളാണ്; പ്രബന്ധങ്ങളാണ്;
കാറ്റെത്തി നോക്കാത്ത തീനാമ്പുകളാണ്;
ജീവിച്ചിരിക്കെ ജീവനില്ലാത്ത
ജീവിതങ്ങളാണ്;
പിന്നെയും, കൊതിച്ചുക്കൊണ്ടേയിരിക്കുന്ന
പാഴ്ശ്രമങ്ങളുടെ ഘോഷയാത്രകളാണ്!

English Summary: Akakkadalukal is a Malayalam poem written by Sathish Kalathil

Leave a Reply