Sathish Kalathil

Akakkadalukal – Sathish Kalathil അകക്കടലുകൾ – സതീഷ് കളത്തിൽ

ഓരോ മനുഷ്യരുംഓരോ അകക്കടലുകളാണ്.അവഗണനയുടെ,അവിശ്വാസത്തിൻറെ,ആത്മരോക്ഷത്തിൻറെ,ആത്മനിന്ദയുടെ,പകയുടെ,പ്രണയത്തിൻറെ,പ്രതീക്ഷയുടെ,പശ്ചാത്താപത്തിൻറെ,അങ്ങനെ… അങ്ങനെ…അനേകങ്ങളുടെപര്യായങ്ങളാണ്; നാനാർത്ഥങ്ങളാണ്;പ്രതിച്ചേർക്കപ്പെട്ട പ്രതിബിംബങ്ങളാണ്. പല മനുഷ്യരുംപല പല കഥകളാണ്;കവിതകളാണ്; പ്രബന്ധങ്ങളാണ്;കാറ്റെത്തി നോക്കാത്ത തീനാമ്പുകളാണ്;ജീവിച്ചിരിക്കെ ജീവനില്ലാത്തജീവിതങ്ങളാണ്;പിന്നെയും, കൊതിച്ചുക്കൊണ്ടേയിരിക്കുന്നപാഴ്ശ്രമങ്ങളുടെ ഘോഷയാത്രകളാണ്! English Summary: Akakkadalukal is...

Sudheera – Sathish Kalathil സുധീര – സതീഷ് കളത്തിൽ

സുധീര…സാഹിതീ നിറവുകളുടെ ഉറവ! ആകാശത്തിലെ ചെരാതുകളിൽനിന്നുംആകാശചാരികൾ കൊളുത്തിവിട്ടഅവനിയിലെ നിറദീപം;ആജീവനാന്തം പ്രണയസമീര;സ്നേഹസ്പർശങ്ങളുടെ നീലക്കടമ്പ്;സ്നേഹപ്രയാണങ്ങളുടെ സഹയാത്രിക. ചോലമരങ്ങളില്ലാത്ത വഴിത്താരകളിൽചോർന്നുപോയിരുന്ന ബാല്യത്തിലുംഏകാന്ത വിവശമായ കൗമാരത്തിലുംഏകമായവൾ പൊരുതികൊണ്ടിരുന്നു. മൺതരിമുതൽ മഹാകാശംവരെ,മായക്കണ്ണുള്ള  അവളിൽ ആന്ദോളനം...

Vazhiyil Vanibhamo – Sathish Kalathil വഴിയിൽ വാണിഭമോ? – സതീഷ് കളത്തിൽ

പഞ്ഞകർക്കടകം മാഞ്ഞോണത്തിനുപഞ്ഞം പോക്കാമെന്നു നിരീച്ചവരന്നുനിരത്തോരങ്ങളങ്ങിങ്ങായിരിപ്പുറച്ചുനിരനിരയായ്, ഗണ്ഡാന്തം പിറന്നോർ; 'വഴിയിൽ വാണിഭമോ?' യെന്നു ശേവുകക്കാരൻ;വഴിയില്ലങ്ങത്തേ, ഒഴി വയറുകളെന്നു വാണിഭക്കാർ.വഴിയോരത്തു വാണിഭം വിധിയല്ലെന്നു രാജശാസനം;വലതുകാൽ വീശാൻ തുടങ്ങി ശേവുകക്കാരൻ.മരവയർ കാളിയാലും...