
Amme Malayalame By Sreekumaran Thampi
അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ…
അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ..
കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍ പാഠം പഠിപ്പിച്ച
പുണ്യവിദ്യാലയമേ… ധ്യാന ധന്യകാവ്യാലയമേ…
അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ…
ദാനമഹസ്സനിലാല്‍ ദേവനെ തോല്‍പ്പിച്ച ഭാവന നിന്റെ സ്വന്തം…
ദാനമഹസ്സനിലാല്‍ ദേവനെ തോല്‍പ്പിച്ച ഭാവന നിന്റെ സ്വന്തം
സൂര്യ തേജസ്സുപോല്‍ വാണൊരാ ഭാര്‍ഗ്ഗവ-
രാമനും നിന്റെ സ്വന്തം അതിഥിയ്ക്കായ് സ്വാഗത
ഗീതങ്ങള്‍ പാടിയൊരറബിക്കടല്‍ത്തിര നിന്റെ സ്വന്തം
കൂത്തുകേട്ടും കൂടിയാട്ടം കണ്ടും… തിരനോട്ടം കണ്ടും
എന്നെ ഞാനറിഞ്ഞു… അമ്മേ മലയാളമേ…
എന്റെ ജന്മ സംഗീതമേ…
ജീവരഹസ്യങ്ങള്‍ ചൊല്ലിയ തുഞ്ചത്തെ ശാരിക നിന്റെ ധനം…
ജീവരഹസ്യങ്ങള്‍ ചൊല്ലിയ തുഞ്ചത്തെ ശാരിക നിന്റെ ധനം
സാഹിത്യ മഞ്ജരി പുല്‍കിയ കാമന കൈമുദ്ര നിന്റെ ധനം
കലകള്‍ തന്‍ കളകാഞ്ചി ചിന്തുന്ന നിളയുടെ
ഹൃദയ സോപാനവും നിന്റെ ധനം
പമ്പ പാടി പെരിയാറു പാടി… രാഗ താളങ്ങിലെന്നെ ഞാനറിഞ്ഞു
അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ…
കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍ പാഠം പഠിപ്പിച്ച
പുണ്യവിദ്യാലയമേ ധ്യാന ധന്യകാവ്യാലയമേ
അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ…