ഏകാകി – അനിൽകുമാർ പരമേശ്വരൻ

1
Spread the love

Email to the writer - Anilkumar

ഒരു മേഘവുമില്ലെന്റെ വാനിലി‐

ന്നൊരു ദൂതുമായ്‌ പോയ്‌വരാൻ;

ഒരു ചെറുതെന്നലുമില്ലീ രാവിലി‐

ന്നൊരു സാന്ത്വനക്കുളിരുമായെത്തുവാൻ!

ഏതോ രാക്കിളിപ്പാട്ടിന്റെയോർമ്മയി‐

ലേതു രാഗമെന്നോർക്കുവാനാകാതെ,

ഇവിടെ ഞാനിരിക്കുന്നു; ഇരുൾമൂടു‐

മീയുമ്മറക്കോലായിലേകനായ്‌

വഴിതെറ്റിയെത്തിയ താരകമൊരു ഞൊടി

മിഴിചിമ്മിയോ, തിരിവെട്ടമുദിച്ചുവോ?

തരളമൊരോർമ്മതൻ തണലിൽ തനു‐

വൊരുനൊടിയൊന്നുണർന്നുവോ?

വിഫലമായൊട്ടുപരതിയെൻ ചേതന

വിധുരമായ്‌ തേങ്ങിത്തളർന്നിടുന്നു;

വഴിക്കണ്ണിലൊരു നിലാമഴച്ചന്തമായ്‌

വരിക, കുളിരേകുക, നീ സഖീ…

1 thought on “ഏകാകി – അനിൽകുമാർ പരമേശ്വരൻ

Leave a Reply