ഓണത്തുമ്പീ!
ഓണത്തുമ്പീ വന്നാട്ടെ
ഓമനത്തുമ്പീ വന്നാട്ടെ
ഒരു നല്ല കഥ പറയാം ഒന്നിരുന്നാട്ടെ
ങ്ങൂഹൂം.. ങ്ങൂഹൂം.. ങ്ങൂഹൂം.. ങ്ങൂഹൂം..
ഒന്നിരുന്നാട്ടെ.. ഒന്നിരുന്നാട്ടെ…(ഓണത്തുമ്പീ..)
ഒന്നുമൊന്നും അറിയാതെ വന്ന കാലത്ത്
ഒരു നല്ല പൊൻപുഴുവായ് ഓടി നടന്നേൻ
ഓടി നടന്നേൻ (ഒന്നുമൊന്നും)
പിന്നെപ്പിന്നെ പൂഞ്ചിറകു പോന്ന കാലത്ത്
പ്രിയമുള്ള പൂവൊന്നു തേടി നടന്നേൻ
തേടി നടന്നേൻ (ഓണത്തുമ്പീ!)
കൊഞ്ചിക്കൊഞ്ചി അന്നേരം എന്റെ കിനാവ്
കൊണ്ടാടാൻ വന്നല്ലോ കൊന്നപ്പൂവ്
കൊന്നപ്പൂവ് (കൊഞ്ചിക്കൊഞ്ചി)
എന്നഴകേ!
എന്നഴകേ വരികരികെ എന്നു വിളിച്ചു
എൻ ചെവിയിൽ സ്നേഹത്തിൻ മന്ത്രമുരച്ചു
മന്ത്രമുരച്ചു (ഓണത്തുമ്പീ!)
Song: Onathumbi vannaatte, ഓണത്തുമ്പീ വന്നാട്ടേ
Category: Onam Songs, ഓണം പാട്ടുകൾ
Lyricist: Thirunayinaarkurichi Madhavan Nair, തിരുനയിനാർകുറിച്ചി മാധവൻ നായർ
Composer: MB Sreenivasan, എം ബി ശ്രീനിവാസന്‍
Singer : LR Eeswari, എല്‍ ആര്‍ ഈശ്വരി
Film: Althaara, അൾത്താര
English Summary: Onathumbi vannaatte is a Onam Song written by Thirunayinaarkurichi Madhavan Nair and composed by MB Sreenivasan
Other songs of Thirunayinaarkurichi Madhavan Nair, തിരുനയിനാർകുറിച്ചി മാധവൻ നായരുടെ മറ്റു കവിതകൾ