Onam Song ‘Onathumbi Onathumbi’ is written by P Bhaskaran
ഓണത്തുമ്പീ ഓണത്തുമ്പീ
ഓടിനടക്കും വീണക്കമ്പി
നീരാടാൻ പൂങ്കുളമുണ്ടേ
നൃത്തമാടാൻ പൂക്കളമുണ്ടേ
പൂ ചൂടാൻ പൂമരമുണ്ടേ
പുതിയൊരു രാഗം മൂളെടി തുമ്പി
(ഓണത്തുമ്പീ)
ആറ്റിന്നക്കരെയൊടേണ്ടാ
ആമ്പൽപ്പൂവിനു നോമ്പാണ്
വിണ്ണിൽ ചന്ദ്രിക പൊന്തും വരെയും
കണ്ണുമടച്ചു തപസ്സാണ് (ഓണത്തുമ്പീ)
പച്ചമുരിക്കിൽ കയറേണ്ടാ
പഴനിയിൽ പോവാൻ വൃതമാണ്
വാർമഴവില്ലിൻ കാവടിയേന്തി
കാവിയുടുക്കാൻ വൃതമാണ് (ഓണത്തുമ്പീ)
Song: Onathumbi Onathumbi, ഓണത്തുമ്പി ഓണത്തുമ്പി
Category: Onam Songs, ഓണം പാട്ടുകൾ
Lyricist: P Bhaskaran, പി ഭാസ്കരന്‍
Composer: MS Baburaj, എം എസ് ബാബുരാജ് ,
Singer : Kaviyoor Revamma , കവിയൂര്‍ രേവമ്മ
Film: Mudiyanaaya Puthran, മുടിയനായ പുത്രന്‍
English Summary: Onathumbi Onathumbi is a Onam Song written by P Bhaskaran and composed by MS Baburaj
Other songs of P Bhaskaran പി ഭാസ്കരന്റെ മറ്റു കവിതകൾ
English Lyrics of Onathumbi Onathumbi
Onathumbi Onathumbi
Odi nadakkum veenakkambi
Neeraadan poonkulamunde
Nruthamaadan pookkalamunde
Poo choodan poomaramunde
Puthiyoru raagam mooledi thumbi
(Onathumbi)