Onnaam Ponnona Pooppada Koottaan Lyrics ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻ

0
Spread the love

Onnaam Ponnona Lyrics ഒന്നാം പൊന്നോണ Onam Songs, Onam Songs Malayalam Lyrics, onapattukal, onam pattukal, Malayalam onapattukal, Onam Kavitha

Onam Songs Lyrics in Malayalam, Onam paattukal

Onam Songs Lyrics in Malayalam, Onam paattukal

Spread the love

ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻ
പൂക്കണ്ണി കോരാൻ പൂക്കളം തീർക്കാൻ
ഓടി വാ തുമ്പീ പൂത്തുമ്പീ താ തെയ്..
അന്നം പൂക്കിലയൂഞ്ഞാലാടാൻ
പൂമാലപ്പെണ്ണിനെ പൂ കൊണ്ട് മൂടാൻ
ആടിവാ തുമ്പീ പെണ്‍തുമ്പീ താ തെയ്..

ആലാത്തൂഞ്ഞാലിലാടിപ്പറന്നുചെന്ന-
ങ്ങേക്കൈ നീട്ടി ഇങ്ങേക്കൈ നീട്ടി
ആദ്യം തൊടുന്നോരാകാശക്കനി ആർക്ക്
ആലാത്തൂഞ്ഞാലിലാടിപ്പറക്കുമ്പോൾ
അങ്ങേത്തോളിന്മേൽ ഇങ്ങേത്തോളിന്മേൽ
അല്ലിക്കിഴികുത്തും അമ്മാനപ്പഴമാർക്ക്
ഇയാൾക്ക് ഇയാൾക്ക് ഇയാൾക്ക്
ആ പൂ പൂത്തതും ഉണ്ണി വിരിഞ്ഞതും
ഞെട്ടു കറുത്തതും അന്നേ കണ്ടിട്ട്
തോണ്ടി കൊതിപ്പിച്ചോരീയാൾക്ക്..
ഇയാൾക്ക്…

ഓലപ്പന്തു മെടഞ്ഞു മെടഞ്ഞെടുത്ത
ങ്ങോട്ടോന്നടിച്ചിങ്ങോട്ടൊന്നടിച്ചാദ്യം
ജയിക്കുമ്പോൾ പൊന്നും കസവുമുണ്ടാർക്ക്…
ഓണക്കോടി ഞൊറിഞ്ഞു ഞൊറിഞ്ഞുടുത്ത-
ങ്ങോട്ടോടുമ്പോൾ ഇങ്ങോട്ടോടുമ്പോൾ
കന്നിക്കവിളിലെ സിന്ദൂരക്കൊടി ആർക്ക്
ഇയാൾക്ക് ഇയാൾക്ക് ഇയാൾക്ക്..
ആ കൊടി പൂത്തതും പൂങ്കൊടിയായതും
പൂന്തേൻ നിറഞ്ഞതും അന്നേ കണ്ടിട്ട്
നുള്ളിത്തിരിപ്പിച്ചൊരീയാൾക്ക്..
ഈയാൾക്ക്….

Song: Onnaam Ponnonam, ഒന്നാം പൊന്നോണ
Category: Onam Songs, ഓണം പാട്ടുകൾ
Lyricist: Vayalar Ramavarma, വയലാര്‍ രാമവര്‍മ്മ
Composer: G Devarajan, ജി ദേവരാജന്‍
Singers : KJ Yesudas, P Susheela, കെ ജെ യേശുദാസ് , പി സുശീല
Film: Paavangal Pennungal, പാവങ്ങൾ പെണ്ണുങ്ങൾ

English Summary: Onnaam Ponnona Pooppada Koottaan is a Onam Song written by Vayalar Ramavarma and composed by G Devarajan

Other songs of Vayalar Ramavarma വയലാര്‍ രാമവര്‍മ്മയുടെ മറ്റു കവിതകൾ

English Lyrics of Onam Song Onnaam ponnona poopada
Onnam ponnona pooppada koottan
pookkanni koran pookkalam theerkkan
odi va thumbi poothumbi tha they
annam pookkila oonjaladan
poomala pennine poo kondu moodan
aadiva thumbi pen thumbi tha they..

aalathoonjalil adi parannu chenna-
nge kai neetti inge kai netti
aadym thodunnorakasa kani aarkku
aalathoonjalil aadi parakkumpol
ange tholinmel inge tholinmel
alli kizhi kuthum ammanapazham arkku
eeyalkku eeyalkku eeyalkku
aa poo poothathum unni virinjathum
njettu karuthathum anne kandittu
thondi kothippichoreeyalkku..
eeyalkku…

olapanthu medanju medanjeduth-
angottonnadichingottonnadichadyam
jayikkumpol ponnum kasavumund arkku
onakkodi njorinju njorinjuduth-
angottodumpol ingottodumpol
kannikkavilile sindoorakodi arkku
eeyalkku eeyalkku eeyalkku
aa kodi poothathum poonkodi ayathum
poonthen niranjathum anne kandittu
nulli thirippichoreeyalkku
eeyalkku..

Leave a Reply