Oormakal Rashid Komban ഓർമകൾ

0
Spread the love

oormakal malayalam poem lyric Rashid Komban ഓർമകൾ, Malayalam kavithakal lyrics Ormakal poem lyrics, Ormakal kavitha, Malayalam poems

Spread the love

Email to the writer - Rashid Komban

നിഷതന്‍ യാമങ്ങൾക്കൊടുവിൽ
നിലാവുതന് ധവളദ്യുതിയാൽ
ഭൂവിൽ പരിലസിക്കുംനേരം
സ്മരണകൾ തികട്ടിയിറങ്ങി….

അനക്കമില്ലാതെ വെള്ളത്തിൽ-
ശിരസ്സ് പൂഴ്ത്തിയിട്ടും,
കിനാക്കണ്ട് കിടക്കയിൽ-
നിദ്രയിൽ ആണ്ടിട്ടും,
ഓർമ്മതൻ ചെപ്പിലടച്ചു-
പൂട്ടിയിട്ടും തേടിവന്നണഞ്ഞു.

ഇനിയുള്ള കാലമത്രയും
വിടാതെ പിന്തുടരാൻതക്ക-
വിധം അവയൊന്നുകൂടി
പിടിമുറുക്കി ശ്വാസംമുട്ടിച്ചു.
ഓർമകളാൽ ഉള്ളംപിടയുന്ന
സ്മരണകളാലാണ് ഓരോ
ദിനരാത്രവും നീങ്ങുന്നത്….

ആമോദത്താൽ മതിമറന്നും-
വ്യസനത്താൽ കണ്ണീരണിഞ്ഞും
സ്നേഹത്താൽ വാരിപുണർന്നും
കോപത്താൽ ജ്വലിച്ചുനിന്നും
ഓരോ സ്മരണകളും അവനൽകും-
വികാരങ്ങളിൽ കെങ്കേമാരായി…

ഒടുവിൽ ഇനിയവയൊന്നും-
മടങ്ങിവരില്ലെന്ന യാഥാർഥ്യം
ഓരോ ആഹ്ലാദനിമിഷ സ്മരണകളെ-
പോലും അശ്രുകണങ്ങളായി പൊഴിക്കും…
അവയെല്ലാം ജീവിച്ചകാലത്തിന്-
ഓർമകളായി നിലനിൽക്കും….

Leave a Reply