Pookathamullaku By Anil Panachooran
പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി
പൂവിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയി
പാമരം പൊട്ടിയ വഞ്ചിയില്‍ ആശകള്‍
എങ്ങോട്ടെന്നില്ലാതെ യാത്രപോകെ
പേക്കാറ്റു വീശുമ്പോള്‍ തുന്ജത്തിരിക്കുവാന്‍
ആരോരും ഇല്ലാത്തോരേകാകി ഞാന്‍
ചിറകിന്റെ തുമ്പിലോളിപ്പിച്ച കുളിരുമായ്
എടനെഞ്ഞില്‍ പാടിയ പെണ്‍കിളികള്‍
ഇണകളെ തേടി പറന്നുപോകും
വാന ഗണികാലയങ്ങളില്‍ കൂടുതേടി
എങ്ങുനിന്നോ വന്ന ചിങ്ങമാസത്തിലെന്‍
ഓണപ്പുടവയ്ക്ക് തീ പിടിച്ചു
വാടക വീടിന്റെ വാതില് വിറ്റു ഞാന്‍
വാടകയെല്ലാം കൊടുത്തുതീര്‍ത്തു
വേവാ പഴംതുണി കെട്ടിലെ ഓര്‍മതന്‍
താഴും താക്കോലും തിരിച്ചെടുത്തു
പുളികുടി കല്യാണനാള് പുലര്‍ന്നപ്പോ
കടിഞ്ഞൂല്‍ കിനാവില്‍ ഉറുംബ് എരിച്ചു
മുറ്റത്തു ഞാന്‍ നട്ട കാഞ്ഞിരക്കൊമ്പത്ത്
കാക്കകള്‍ കുയിലിനു ശ്രാദ്ധമൂട്ടി
ചിത്രകൂടങ്ങള്‍ ഉടഞ്ഞു മഴ ചാറി
മീനാരമൊക്കെ തകര്‍ന്നു
വേദനയാണെനിക്കിഷ്ട്ടം
പതിവായി കരയാതിരിക്കുന്ന കഷ്ടം
നോവിന്റെ വീഥിയില്‍ ഏകനായ് പോകുവാന്‍
നോയംബെടുത്തു സഹര്‍ഷം..
Pookkatha mullaykku poovidaan kaathente
Pookalamellaam kozhonju poyi
Poovili kelkkuvaan kaathorthirunnente
Poovaankurunnila vaadippoyi
അനിൽ പനച്ചൂരാന്റെ മറ്റു കവിതകൾ
Awesome collection of poems. Hats of you team Malayalamkavithakal.com
Awaiting more poems lyrics and audio.
It’s great pleasure there is a direct download link. Currently no site provides this. Thanks a lot.