Vilkkuvaan Vachirikkunna Pakshikal By Anil Panachooran
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത് പാട്ട് കേട്ട് പാറവേ
ഞാനൊടിച്ച കതിര് പങ്കിടാൻ
കൂടണഞ്ഞ പെണ്കിടവ് നീ
വേടനിട്ട കെണിയില്‍ വീണു നാം
വേര്‍പെടുന്നു നമ്മളേകരായ്
കൂട്ടിലന്ന് പങ്കുവെച്ചൊരാ
പൊന്‍ കിനാക്കള്‍ ഇനി വിരിയുമോ
ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ
നിന്റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍
വാണിഭ ചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോർ
വേടന്‍ എന്നെ വിറ്റിടുമ്പോൾ നീ
വേദനിച്ചു ചിറകൊടിക്കലാ
നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍
വലയിൽ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
ഈ വഴിയിലെന്ത് നമ്മള്‍ പാടണം
Valayil veena kilikalaanu naam
Chirakodinjorinakalaanu naam
vazhi vilakku kannu chimmumee
Vazhiyilenthu nammal paadanam..
അനിൽ പനച്ചൂരാന്റെ മറ്റു കവിതകൾ