Sodharaa Ninakkai – Gopika Ramesh സോദരാ നിനക്കായ് – ഗോപിക രമേഷ്

0
Spread the love

Sodharaa Ninakkai, Gopika Ramesh, സോദരാ നിനക്കായ് , ഗോപിക രമേഷ്, Malayalam Poem, Malayalam Kavithakal Lyrics, Malayalam Kavitha Varikal

Spread the love

Email to the writer - Gopika Ramesh

കലഹിച്ചുമേറെ ശകാരിച്ചുമൊടുവിൽ
കരയുന്നനേരം സഹതപിക്കാത്തവൻ
കാലങളേറെ അകലെയാണെങ്കിലും
കാദംബരിപോൽ കാതിൽമൂളുന്നവൻ

കല്ലുകൊണ്ടുള്ള മനമോ നിനച്ചു ഞാൻ
കല്ലല്ല ഹൃദയം ഹിമമെന്നറിഞു ഞാൻ
കാലങളേറെ പിണങിക്കളിക്കിലും
കാലങളെല്ലാം കരളായിരിപ്പു നാം

കാലമാകും ചക്രമേറെ ഉരുണ്ടിടും
കരമോടുകരമെന്നും ചേര്‍ന്നുമിരുന്നിടും
കഥയല്ല കനവല്ല എന്നുമീ ബന്ധവും
കദിക്കാനതീതനേ എൻ സോദരൻ

കരാംഗുലീയങളേറെ കുതിക്കുന്നു
കരളിലിന്നലപോലെ സ്മൃതികളുയരുന്നു
കാനനഛായപോൽ എന്നുമേ എന്നുടെ
കരുത്തായ് കൂട്ടായ് എന്നുടെ സോദരൻ

English Summary: Sodharaa Ninakkai is a Malayalam Poem written by Gopika Ramesh

Leave a Reply