Chiraku Vattiya Theevandi – Sindhu Gadha ചിറകു വറ്റിയ തീവണ്ടി – സിന്ധു ഗാഥ

0
Spread the love

Chiraku Vattiya Thevandi Sindhu Gadha ചിറകു വറ്റിയ തീവണ്ടി സിന്ധു ഗാഥ, Sindhu Gadha Poems Malayalam, Theevandi poems Malayalam,

Spread the love

Email to the writer - Sindhu Gatha

നേരം തെറ്റിയോടുന്നൊരു
ചിറകുള്ള തീവണ്ടി
ചിറകൊടിഞ്ഞ
യാത്രക്കാർ

പലപ്പോഴായി
കണ്ണുകൾ കോർത്തുകെട്ടി
ഹൃദയങ്ങൾ ചേർത്തിരുത്തി

എങ്കിലോ
സദാചാരത്തിന്റെ മടുപ്പിക്കുന്ന
പൊടിക്കാറ്റിനെ ഭയന്ന്
വിളറിയ പുറംകാഴ്ചകളിൽ
സ്വയം നട്ടുവെച്ചവർ

കിന്നാരം പറയാനെത്തിയ
തുന്നാരൻ കിളി
ജാലകത്തിൽ
കൊത്തിവിളിച്ചപ്പോൾ
കണ്ണുകളെ പറിച്ചെടുത്തു
പുസ്തകത്താളിൽ
ഒട്ടിച്ചു വെച്ചു

കടൽകാക്കകളുടെ
ചിറകൊച്ച ഭയന്ന്
കാതുകളെ
കൈകൾക്കുള്ളിലാക്കി
ഇറുക്കിപ്പിടിച്ചു

കലണ്ടറുകളിലെ
കറുപ്പും ചുവപ്പും
അക്ഷരങ്ങൾ
തീവണ്ടിയേക്കാൾ
വേഗത്തിലോടുന്നുണ്ട്

ഏതോ ഒരു
കറുത്ത സ്റ്റേഷനിലോ
ചുവന്ന സ്റ്റേഷനിലോ
എത്തുമ്പോൾ
ഓരോരുത്തരായിറങ്ങും

അപ്പോഴും
ഒന്നിച്ചു കൂട്ടിമുട്ടാത്ത
ഇരുമ്പു പാളങ്ങളിൽ
അടിവയറുരഞ്ഞ വേദന ബാക്കി

കൂവി തോൽപ്പിച്ച്
പുനര്‍ജ്ജനനത്തിലേയ്ക്കൊരു
കിതച്ചോട്ടം

ഒരിക്കലും
പറഞ്ഞു വരാത്ത നീയും
പറയാതിറങ്ങിയ ഞാനും

ഓർമപോലും വറ്റിപ്പോയ
ഇല്ലാക്കാലത്തിലേയ്ക്ക്
ഒരു സൈബർ യാത്ര
ശൂന്യയാത്ര….

Leave a Reply