Kumaran Asan – കുമാരനാശാന്‍
English Content of the same is published here
മഹാകവി കുമാരനാശാന്‍ എന്നറിയപ്പെടുന്ന എന്‍. കുമാരന് (1873–1924) മഹാകവി പട്ടം സമ്മാനിച്ചത് മദിരാശി സര്‍വ്വകലാശാലയാണ്, 1922–ല്‍. വിദ്വാന്‍, ഗുരു എന്നൊക്കെ അര്‍ത്ഥം വരുന്ന ആശാന്‍ എന്ന സ്ഥാനപ്പേര് സമൂഹം നല്‍കിയതാണ്. അദ്ദേഹം ഒരു തത്വചിന്തകനും സാമൂഹ്യപരിഷ്കര്‍ത്താവും എന്നതിനൊപ്പം ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യനുമായിരുന്നു. മഹാകാവ്യമെഴുതാതെ മഹാകവിയായ ഉന്നതനായ കവിയുമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മലയാള കവിതയില്‍ ഭാവാത്മകതയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് അതിഭൗതികതയില്‍ ഭ്രമിച്ച് മയങ്ങി കിടന്ന കവിതയെ ഗുണകരമായ നവോത്ഥാനത്തിലേക്ക് നയിച്ചയാളാണ് കുമാരനാശാന്‍. ധാര്‍മികതയോടും ആത്മീയതയോടുമുള്ള തീവ്രമായ പ്രതിബദ്ധത ആശാന്‍ കവിതകളില്‍ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. അദ്ദേഹത്തിന്റെ മിക്കകൃതികളും നീണ്ട കഥാകഥനത്തിനു പകരം വ്യക്തി ജീവിതത്തിലെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളെ അടര്‍ത്തിയെടുത്ത് അസാമാന്യമായ കാവ്യ സാന്ദ്രതയോടും ഭാവതീവ്രതയോടും കൂടി അവതരിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്.
തിരുവനന്തപുരത്തിന് വടക്കുള്ള ചിറയിന്‍കീഴ് താലൂക്കില്‍ കായിക്കര ഗ്രാമത്തില്‍ ഒരു വണിക കുടുംബത്തിലാണ് ആശാന്‍ 1873 ഏപ്രില്‍ 12–ന് ജനിച്ചത്. അച്ഛന്‍ പെരുങ്ങുടി നാരായണന്‍, അമ്മ കാളി. കുമാരന്‍ ഒന്‍പത് കുട്ടികളില്‍ രണ്ടാമനായിരുന്നു. അച്ഛന്‍ തമിഴ് മലയാള ഭാഷകളില്‍ വിശാരദനായിരുന്നു, കൂടാതെ കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും അതീവ തല്‍പ്പരനുമായിരുന്നു. ഈ താല്‍പ്പര്യങ്ങള്‍ കുട്ടിയായ കുമാരനും പാരമ്പര്യമായി കിട്ടിയിരുന്നു. കുമാരന്റെ താല്‍പ്പര്യം പരിഗണിച്ച് സംസ്കൃതത്തിലും ഗണിതത്തിലും പരിശീലനം നല്‍കി. അച്ഛന്റെ ശ്രമഫലമായി അദ്ധ്യാപകനായിട്ടും കണക്കെഴുത്തുകാരനായിട്ടും മറ്റും ചെറുപ്രായത്തില്‍ തന്നെ ജോലി നേടിയെങ്കിലും, രണ്ടു കൊല്ലങ്ങള്‍ക്കു ശേഷം, സംസ്കൃതത്തിലെ ഉപരി പഠനത്തിനായി ജോലി ഉപേക്ഷിച്ച് മണമ്പൂര്‍ ഗോവിന്ദനാശാന്റെ കീഴില്‍ കാവ്യം പഠിക്കാന്‍ ശിഷ്യത്വം സ്വീകരിച്ചു. അതോടൊപ്പം യോഗ–തന്ത്ര വിദ്യകള്‍ ശീലിക്കാന്‍ വക്കം മുരുകക്ഷേത്രത്തില്‍ അപ്രന്റീസായിട്ടും ചേര്‍ന്നു. ഈ കാലത്താണ് കുമാരന്‍ ആദ്യമായി കവിതാരചനയില്‍ താല്‍പ്പര്യം കാട്ടിത്തുടങ്ങിയത്. ഏതാനും സ്തോത്രങ്ങള്‍ ഇക്കാലത്ത് ക്ഷേത്രത്തില്‍ വന്നിരുന്ന ആരാധകരുടെ താല്‍പ്പര്യപ്രകാരം എഴുതുകയുണ്ടായി.
1917–ല്‍ തച്ചക്കുടി കുമാരന്റെ മകളായ ഭാനുമതി അമ്മയെ ആശാന്‍ വിവാഹം കഴിച്ചു. സജീവ സാമൂഹ്യപ്രവര്‍ത്തകയായ ഭാനുമതി അമ്മ, 1924–ല്‍ സംഭവിച്ച ആശാന്റെ അപകടമരണത്തിനു ശേഷം പുനര്‍വിവാഹം ചെയ്യുകയുണ്ടായി. 1975-ലാണ് ഭാനുമതി അമ്മ മരണമടഞ്ഞത്.
Kumaran Asan and Sree Narayana Guru
കുമാരന്റെ ആദ്യകാലജീവിതത്തില്‍ ശാരീരികാസ്വാസ്ഥ്യങ്ങളുടെ വേലിയേറ്റമായിരുന്നു. കുമാരന്റെ പതിനെട്ടാം വയസ്സില്‍ നാരായണ ഗുരു ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍, കുമാരന്‍ അസുഖം മൂലം ശയ്യാവലംബിയായിരുന്നു. അതു കണ്ട ഗുരു, കുമാരന്‍ തന്നോടൊപ്പം കഴിയട്ടെ എന്ന് നിര്‍ദ്ദേശിച്ചു. അങ്ങിനെയാണ് കുമാരന്‍ ഗുരുവിനോടൊപ്പം കൂടുകയും ജീവിതത്തില്‍ ഒരു പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നത്.
കുമാരന്റെയും ഗുരുവിന്റെയും സംയോഗത്തിന് നരേന്ദ്രന്റെയും പരമഹംസന്റെയും കണ്ടുമുട്ടലുമായി സമാനതകളേറെയാണ്, ഒരു വ്യത്യാസമൊഴികെ. നരേന്ദ്രന്‍ പൂര്‍ണ്ണസന്യാസം സ്വീകരിച്ചപ്പോള്‍, കുമാരന്‍ അതിനു തയ്യാറായില്ല, പ്രത്യുത ഗുരുവിന്റെ ഒരു പ്രധാനശിഷ്യനായി തുടരവെ തന്നെ കാവ്യ–സാഹിതീ സപര്യകളിലും സാമൂഹ്യനവോത്ഥാന പ്രവര്‍ത്തനങ്ങളിലും അതേ തീക്ഷ്ണതയോടെ ഏര്‍പ്പെടുകയായിരുന്നു.
ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം, 1895–ല്‍ സംസ്കൃതത്തില്‍ ഉപരി പഠനത്തിനായി കുമാരനെ ബാംഗ്ലൂര്‍ക്ക് നിയോഗിച്ചു. തര്‍ക്കം ഐച്ഛികമായെടുത്ത് പഠിച്ചുവെങ്കിലും അവസാന പരീക്ഷയെഴുതുവാന്‍ കഴിയാതെ മദിരാശിക്കു മടങ്ങി. ഒരു ചെറു ഇടവേളക്കു ശേഷം കല്‍ക്കട്ടയില്‍ വീണ്ടും സംസ്കൃതത്തില്‍ ഉപരി പഠനത്തിനു പോവുകയുണ്ടായി. ഇവിടെവെച്ച് കാവ്യസാധന തുടരുവാന്‍ അന്ന് സംസ്കൃതാദ്ധ്യാപകനായിരുന്ന മഹാമഹോപാദ്ധ്യായ കാമഖ്യനാഥ് പ്രോല്‍സാഹിപ്പിക്കുകയും ഒരുനാള്‍ കുമാരന്‍ ഒരു മഹാകവി ആയിത്തീരുമെന്ന് പ്രവചിക്കുകയും ചെയ്യുകയുണ്ടായി.
Kumaranasan Ulloor S. Parameswara Iyer Vallathol Narayana Menon
ആശാന്റെ ആദ്യകാല കവിതകളായ “സുബ്രഹ്മണ്യശതകം”, “ശങ്കരശതകം” തുടങ്ങിയവ ഭക്തിരസ പ്രധാനങ്ങളായിരുന്നു. പക്ഷെ കാവ്യസരണിയില്‍ പുതിയ പാത വെട്ടിത്തെളിച്ചത് “വീണപൂവ് ” എന്ന ചെറു കാവ്യമായിരുന്നു. പാലക്കാട്ടിലെ ജയിന്‍മേട് എന്ന സ്ഥലത്ത് തങ്ങവെ, 1907–ല്‍ രചിച്ച അത്യന്തം ദാര്‍ശനികമായ ഒരു കവിതയാണ് വീണപൂവ്. നൈരന്തര്യസ്വഭാവമില്ലാത്ത പ്രാപഞ്ചിക ജീവിതത്തെ ഒരു പൂവിന്റെ ജീവിതചക്രത്തിലെ വിവിധ ഘട്ടങ്ങളിലൂടെ ചിത്രീകരിക്കുന്ന അന്തരാര്‍ത്ഥങ്ങളടങ്ങിയ ഒന്നാണിത്. പൂത്തുലഞ്ഞു നിന്നപ്പോള്‍ പൂവിന് കിട്ടിയ പരിഗണനയും പ്രാധാന്യവും വളരെ സൂക്ഷ്മതലത്തില്‍ വിവരിക്കവെ തന്നെ, ഉണങ്ങി വീണു കിടക്കുന്ന പൂവിന്റെ ഇന്നത്തെ അവസ്ഥയും താരതമ്യപ്പെടുത്തപ്പെടുന്നു. ഈ സിംബലിസം അന്നു വരെ മലയാള കവിത കണ്ടിട്ടില്ലാത്തതാണ്.
അടുത്തതായിറങ്ങിയ “പ്രരോദനം” സമകാലീനനും സുഹൃത്തുമായ ഏ.ആര്‍. രാജരാജവര്‍മ്മയുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ടെഴുതിയ വിലാപകാവ്യമായിരുന്നു. പിന്നീട് പുറത്തുവന്ന ഖണ്ഢകാവ്യങ്ങളായ “നളിനി”, “ലീല”, “കരുണ”, “ചണ്ഢാലഭിക്ഷുകി”, എന്നിവ നിരൂപകരുടെ മുക്തകണ്ഠം പ്രശംസയ്ക്കും അതുമൂലം അസാധാരണ പ്രസിദ്ധിക്കും കാരണമായി. “ചിന്താവിഷ്ടയായ സീത”യിലാണ് ആശാന്റെ രചനാനൈപുണ്യവും ഭാവാത്മകതയും അതിന്റെ പാരമ്യതയിലെത്തുന്നത്. “ദുരവസ്ഥ”യില്‍ അദ്ദേഹം ഫ്യൂഡലിസത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകളെ കീറിമുറിച്ചു കളയുന്നു. “ബുദ്ധചരിതം” ആണ് ആശാന്‍ രചിച്ച ഏറ്റവും നീളം കൂടിയ കാവ്യം. എഡ്വിന്‍ അര്‍നോള്‍ഡ് എന്ന ഇംഗ്ലീഷ് കവി രചിച്ച “ലൈറ്റ് ഓഫ് ഏഷ്യ” എന്ന കാവ്യത്തെ ഉപജീവിച്ച് എഴുതിയ ഒന്നാണിത്. പില്‍ക്കാലങ്ങളില്‍ ആശാന് ബുദ്ധമതത്തോട് ഒരു ചായ്‌വുണ്ടായിരുന്നു.
കുമാരനാശാന്റെ അന്ത്യം ദാരുണമായിരുന്നു. 1924–ല്‍ കൊല്ലത്ത് നിന്നും ആലപ്പുഴയ്ക്ക് ബോട്ടില്‍ യാത്ര ചെയ്യവെ പല്ലനയാറ്റില്‍ വെച്ചുണ്ടായ ബോട്ടപകടത്തില്‍ ഒരു വൈദികനൊഴികെ ബോട്ടിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മുങ്ങി മരിക്കുകയുണ്ടായി, അതില്‍ കുമാരനാശാന്റെ മരണവും സംഭവിച്ചു.
(വിക്കിപ്പീഡിയയില്‍ നിന്ന് സ്വതന്ത്രമായി ആശയാനുവാദം ചെയ്തത്)
List of poems of Kumaranasan
Veena Poovu (The Fallen Flower) – 1907
Asan scripted this epoch-making poem in 1907 during his sojourn in Jain Medu, Palakkad. The poem is considered the beginning of a new era in Malayalam literature, and is one of Asan’s most significant works. A highly philosophical poem(Composed of forty-one stanzas), ‘Veena Poovu‘ is an allegory of the transience of the mortal world, which is depicted through the description of the varied stages in the life of a flower. Asan describes in such detail about its probable past and the position it held. It is an intense sarcasm on people on high powers/positions finally losing all those. The first word Ha, and the last word Kashtam of the entire poem is often considered as a symbolism of him calling the world outside Ha! kashtam (How pitiful).
Nalini (Subtitle: Allengkil Oru Sneham)
Kumaranasan’s Nalini is timeless classic, celebrating all the imperfections and weakness of human conditions, and the immortal and ineffable beauty of the lives of us mere mortals. A masterpiece, of love and suffering.
നല്ലഹൈമവതഭൂവിൽ,ഏറെയായ്
കൊല്ലംഅങ്ങൊരു വിഭാതവേളയിൽ
ഉല്ലസിച്ചു യുവയോഗിയേകനുൽ
ഫുല്ല ബാലരവിപോലെ കാന്തിമാൻ.
Leela – 1914
A deep love story in which Leela leaves madanan, her lover and returns to find him in forest in a pathetic condition. She thus realizes the fundamental fact ‘Mamsanibhadamalla ragam’ (Love is not an artifact of flesh)
Prarodanam (Lamentation) 1919
An elegy on the death of A. R. Rajaraja Varma, a poet, critic and scholar; similar to Percy Bysshe Shelley’s Adonaïs, with a distinctly Indian philosophical attitude.
Chinthavishtayaaya Sita (Reflective Sita) 1919
An exploration of womanhood and sorrow, based on the plight of Sita of Ramayana.
സുതര്‍ മാമുനിയോടയോദ്ധ്യയില്‍
ഗതരായോരളവന്നൊരന്തിയില്‍
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതി ചെയ്താളുടജാന്തവാടിയില്‍.
A love story depicting the relationship between Savithri, a Namboothiri heiress and Chathan, a youth from a lower caste. A political commentary on 19th and early 20th century Kerala.
മുമ്പോട്ടു കാലം കടന്നുപോയീടാതെ
മുമ്പേ സ്മൃതികളാൽ കോട്ട കെട്ടി
വമ്പാർന്നനാചാരമണ്ഡച്ഛത്രരായ്
നമ്പൂരാർ വാണരുളുന്ന നാട്ടിൽ,
Read More
This poem, divided into four parts and consisting of couplets, describes an untouchable beggar-woman” (also the name of the poem) who approaches Lord Ananda near Sravasti.
ഓതിനാൻ ഭിക്ഷുവേറ്റം വിലക്ഷനായ്
“ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,
ചോദിക്കുന്നു നീർ നാവുവരണ്ടഹോ!
ഭീതിവേണ്ടാ; തരികതെനിക്കു നീ”
The story of Vasavadatta, a devadasi, and Upagupta, a Buddhist monk. Tells the story of sensory attraction and its aftermath.
അനുപമകൃപാനിധി, യഖിലബാന്ധവൻ ശാക്യ-
ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ,
ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ,
Baalaraamaayanam 1917-1921
This is a shorter epic poem consisting of 267 verses in three volumes. Most of these verses are couplets, with the exception of the last three quatrains viz. Balakandam (1917), Ayodhyakandam (1920) and Ayodhyakandam (1921).
പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ.
എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു,
ഉല്ലാസമീ നീണ്ട കൂകൂരവത്താ-
ലെല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍.
Asan Memorial, Kerala
Reference : Wiki and other google searches