Nishaagandhi Neeyethra Dhanya By ONV Kurup
നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..
നിഴല്‍ പാമ്പുകള്‍ കണ്ണൂകാണാതെ നീന്തും നിലാവില്‍
നിരാലംബശോകങ്ങള്‍തന്‍ കണ്ണുനീര്‍പൂക്കള്‍
കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍,
നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേ നില്പു് നിന്നൂ..
നിലാവും കൊതിക്കും മൃദുത്വം നിനക്കാരു തന്നൂ..
മഡോണാസ്മിതത്തിന്നനാഘ്രാത ലാവണ്യ നൈര്‍മല്ല്യമേ
മൂകനിഷ്പന്ദ ഗന്ധര്‍വ്വസംഗീതമേ..
മഞ്ഞുനീരില്‍ തപം ചെയ്തിടും നിത്യകന്യേ
നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..
വിടര്‍ന്നാവു നീ സുസ്മിതേ
നിന്‍ മനസ്സില്‍ തുടിക്കും പ്രകാശം പുറത്തില്ല..
ഇരുള്‍ പെറ്റ നാഗങ്ങള്‍ നക്കിക്കുടിക്കും
നിലാവിന്റെ നാഴൂരിവെട്ടം തുളുമ്പിത്തുടിക്കുന്ന
മണ്‍ചട്ടിയില്‍ നീ വിടര്‍ന്നു,
വിടര്‍ന്നൊന്നു വീര്‍പ്പിട്ടു നിന്നൂ..
മനസ്സിന്റെ സൗമ്യാര്‍ദ്ര ഗന്ധങ്ങളാ വീര്‍പ്പിലിറ്റിറ്റു നിന്നൂ..
നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..
നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും
നിശാവാതമോടിക്കിതച്ചെത്തി നിന്‍
പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ..
കരം കൂപ്പിയേഗാഗ്രമായ്,
ശാന്തനിശ്ശബ്ദമായ്,
ധീരമേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു..
നിലാവസ്തമിച്ചു,
മിഴിച്ചെപ്പടച്ചു,
സനിശ്വാസമാഹംസഗാനം നിലച്ചു..
നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..
ഇവര്‍ക്കന്ധകാരം നിറഞ്ഞോരുലോകം തുറക്കപ്പെടുമ്പോള്‍
ജനിച്ചെന്ന തെറ്റിന്നു ജീവിക്കുകെന്നേ വിധിക്കപ്പെടുമ്പോള്‍
തമസ്സിന്‍ തുരുമ്പിച്ച കൂടാരമൊന്നില്‍ തളച്ചിട്ട ദുഖങ്ങള്‍ ഞങ്ങള്‍
കവാടം തകര്‍ത്തെത്തുമേതോ സഹസ്രാംശുവെ
കാത്തുകാത്തസ്തമിക്കുന്ന മോഹങ്ങള്‍ ഞങ്ങള്‍,
ഭയന്നുറ്റു നോക്കുന്നു ഹാ മൃത്യുവെ..
നീ മൃത്യുവെ സ്വയം കൈവരിച്ചോരു കന്യ
നിശാഗന്ധി നീയെത്ര ധന്യ,.
നിശാഗന്ധി നീയെത്ര ധന്യ..
നിശാഗന്ധി നീയെത്ര ധന്യ..
Nishaagandhi neeyethra dhanya
Nishaagandhi neeyethra dhanya
Nizhal paambukal kannu kaanathe neenthum nilaavil
niraalamba shokangalthan kannu neer pookkal
kanchimmi nokkunna ravil
English Summary: Nishagandhi Neeyethra Dhanya is a Malayalam poem written By ONV Kurup.
About ONV Kurup: Ottaplakkal O. N. V. Kurup (Neelakandan Velu Kurup) was a Malayalam poet and lyricist from Kerala, India. His life span lasted from May 27, 1931 until February 13, 2016. ONV received the Jnanpith Award, India’s highest literary honour, in 2007. Padma Shri in 1998 and Padma Vibhushan in 2011, the fourth and second highest civilian honours bestowed by the Government of India, respectively. The University of Kerala, Trivandrum, granted him an Honorary Doctorate in 2007. O. N. V. was well-known for his communist views. He was the president of the All India Students Federation (AISF). He died on February 13, 2016, at the age of 84, in the KIMS hospital in Thiruvananthapuram, of age-related ailments.
List of poem ONV Kurup and its lyrics
- Bhoomikkoru Charamageetham – ONV Kurup – ഭൂമിക്കൊരു ചരമഗീതം – ഒ.എൻ.വി. കുറുപ്പ്
- Kothambu Manikal – ONV Kurup കോതമ്പുമണികള്‍ – ഒ.എൻ.വി. കുറുപ്പ്
- Kunjedathi – ONV Kurup കുഞ്ഞേടത്തി – ഒ.എൻ.വി.
- Amma – ONV Kurup അമ്മ – ഒ.എന്‍.വി
- Moham – ONV Kurup മോഹം – ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന – ഒ.എന്‍.വി കുറുപ്പ്
- Malayalam – ONV Kurup മലയാളം – ഒ.എന്‍.വി
- Pengal – ONV Kurup പെങ്ങള് – ഒ.എന്‍.വി കുറുപ്പ്
- Onappoove Omal Poove – ONV Kurup ഓണപ്പൂവേ ഓമല് പൂവേ – ഒഎന്‍വി കുറുപ്പ്
- Uppu – ONV Kurup ഉപ്പ് – ഒ.എൻ.വി. കുറുപ്പ്
- Choroonu – ONV ചോറൂണ് – ഓ എൻ വി
- Agnishalabhangal – ONV അഗ്നിശലഭങ്ങൾ- ഒ എൻ വി
- Madhurikkum Ormakale – ONV Kurup മധുരിക്കും ഓര്‍മകളെ – ഒ എൻ വി കുറുപ്പ്
- Kannaki – ONV Kurup- കണ്ണകി- ഒ എന്‍ വി കുറുപ്പ്
- Agni – ONV Kurup അഗ്നി – ഒ.എന്‍.വി കുറുപ്പ്
- Nishaagandhi Neeyethra Dhanya – ONV Kurup – നിശാഗന്ധി നീയെത്ര ധന്യ – ഒ.എൻ.വി. കുറുപ്പ്
- Paadheyam – ONV Kurup പാഥേയം – ഓ എന്‍ വി
Its Good poem and I love this
ONV. Varikalil chithram varykkunna kavi 🙂