Madhurikkum Ormakale Song by ONV Kurup
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍ (2)
ഇടനെഞ്ചിന്‍ താളമോടെ
നെടുവീര്‍പ്പിന്‍ മൂളലോടെ
ഇടനെഞ്ചിന്‍ താളമോടെ നെടുവീര്‍പ്പിന്‍ മൂളലോടെ
മലര്‍മഞ്ചല്‍ തോളിലേറ്റി പോവുകില്ലേ
ഓ ഓ
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍
ഒരു കുമ്പിള്‍ മണ്ണ്കൊണ്ട് വീടുയ്ക്കാം
ഒരു തുമ്പപൂവ് കൊണ്ട് വിരുന്നൊരുക്കാം (2)
ഒരു നല്ല മാങ്കനിയാ മണ്ണില്‍ വീഴ്ത്താം
ഒരു കാറ്റിന്‍ കനിവിന്‍നായ്
ഒരു കാറ്റിന്‍ കനിവിന്നായ് പാട്ടു പാടാം
ഓ ഓ
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍
ഒരു നുള്ള് പൂവിറുത്തു മാല കോര്‍ക്കാം
ഒരു പുള്ളിക്കുയിലിനൊത്ത് കൂവി നില്‍ക്കാം (2)
ഒരു വാഴക്കൂമ്പില്‍ നിന്നും തേന്‍ കുടിക്കാം
ഒരു രാജാ ഒരു റാണീ
ഒരു രാജാ ഒരു റാണി ആയി വാഴാം ഓ.. ഓ
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍
ഒ എൻ വി കുറുപ്പ് തന്‍റെ ഇരുപത്തിനാലാം വയസ്സില്‍ എഴുതിയ കാളിദാസ കലാകേന്ദ്രത്തിന്‍റെ അമ്പതിലേറെ വര്‍ഷം പഴക്കമുള്ള നാടകഗാനമാണ് ‘മധുരിക്കും ഓര്‍മ്മകളെ’.
Thanks for sharing the Nadaka Ganangal. More please