Malayalam – O. N. V. Kurup മലയാളം – ഒ.എന്‍.വി

ONV Kuruppu
Spread the love

Malayalam By ONV Kurup

എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം
മുത്തു പവിഴങ്ങള്‍ കൊരുത്തൊരു പൊന്നുനൂല്‍ പോലെ
മണ്ണില്‍ വീണു കുരുത്ത നെന്മണി വിത്തു മുള പൊട്ടി
മിന്നുമീരില വീശിടുമ്പോള്‍ എത്രയീരടികള്‍
മണ്ണില്‍ വേര്‍ പ്പു വിതച്ചവര്‍ തന്‍ ഈണമായ് വന്നൂ
അന്നു പാടിയ പാട്ടിലൂഞ്ഞാലാടി മലയാളം…
കൊഞ്ചലും കുറുമൊഴികളും പോയ് കഥകള്‍ പലതോതി
നെഞ്ചണച്ചൊരു ഗുരു വളര്ത്തി യ കിളിമകള്‍ പാടി
ദേവദൈത്യ മനുഷ്യവര്‍ഗ മഹാചരിത്രങ്ങള്‍
തേന്‍ കിനിയും വാക്കിലോതി വളര്‍ ന്നൂ മലയാളം…
എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം..
മുത്തു പവിഴങ്ങള്‍ കൊരുത്തൊരു സ്വര്ണ്ണ മാലിക പോല്‍..
എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം..