ഇശ്‌ഖിന്റെ ഈണം – ഐഷ മെഹ്റിൻ Aysha Mehrin VP
Ishkinte eanam Poem by Aysha Mehrin VP
Ishkinte eanam is a Malayalam Poem written by Aysha Mehrin VP Student,Fathima Zahra Islamic Women’s College
ഇമ്മിണി ഇണക്കത്തോടെ
ഇതിഹാസകെട്ടഴിക്കാൻ ഉമ്മാമ തുനിഞ്ഞതാണ്…
ഇന്നിനി നേരമില്ലെന്ന
ഇച്ചിരി പതിവുകൾ ഇന്നും പയറ്റി…
ഇല്ലേൽ,
ഇശലോടെ ചൊരിയ്ണ
ഇശ്‌ഖിന്റെ ഇതളുകൾ ഈറൻ മിഴിയോടെ തുളുമ്പിതുടങ്ങും
ഇടനെഞ്ചിലെ കനലുകൾ
ഇലയായി പൊഴിയാൻ ഇന്നേക്കതുമതിയാകും
ഇടതൂർന്ന മുടിയിഴകൾ കോതിയൊതുക്കി
ഇടക്കെപ്പോഴോ ഇടവപ്പാതിയും കൂട്ടിനെത്തും.
ഇലപൊഴിയും ഈ പുലരിയിൽ
ഇടതടവില്ലാതെ ഈറനണിയേണ്ടിവരും
ഇതോടെ,
ഇന്നലെകൾ തന്ന ഇറുക്കവും
ഇലാഹിന്റെ പല്ലവിക്ക് ഈണമാകും
