തനിയേ – രശ്മി Thaniye – Reshmi
Thaniye-Reshmi-Malayalam-Poem-Lyrics
Email to the writer - Reshmi R
The lyrics of Malayalam Poem – Thaniye – Written By Reshmi
ഇരുളിന്റെ തോലണിഞ്ഞീ വാനിലായി
ഇന്നു പ്രത്യക്ഷമായില്ല താരനിരകൾ.
ഏകയാണെന്നാലും തുമ്പപൂ ചായത്തിൽ
ശോഭിക്കുന്നുണ്ടേറേ ചന്ദ്രികയും.
അരികിലായി പൂത്തോരീ പൂമരമേകുന്നു
ഉടലാകെ തൂകുന്ന മലരിൻ മണം.
വിജനമാണിവിടം ഈ രാവു പോൽ
ഏകാകിയായി സ്വയമലിയുന്നു ഞാനതിൽ.
നിശ്വാസമേകും കൂട്ടുണ്ടതിലേറെ
എന്തിനു എൻ ഏകാന്തമാം നിമിഷങ്ങളിൽ.
നിശയുടെ സംഗീതം മേനിയിൽ പടരവേ
ധാത്രിതൻ യൗവനം തിരികേ അണയുന്നിതാ .
ഉഷസിൽ പതിയിരിക്കാൻ വിധിക്കപ്പെട്ടവ-
യൊക്കെ ഉലാത്തുന്നു രാത്രി തൻ മൂകതയിൽ.
പകൽചൂടിൽ തിക്കിതിരക്കി തളർന്ന
മെയ്കളൊരായിരം സുഷുപ്തിയിലാകവേ,
ഏറെ വാടിയോരെൻ ആത്മാവും
ആമോധം തൂകുന്നു പുഞ്ചിരി.
ഉദയമണയാതെ ഈ ക്ഷണം തുടരുവാൻ
കൊതിക്കുന്നുണ്ടെൻ ഉള്ളം പതിവുപോലെ.
അതിരുകളില്ലാതെ കിനാവുകൾ മേയുന്ന
രാവുകളിൽ തനിയേ കലരുന്ന മാത്രകളിൽ
This page contains the Malayalam Lyrics of the Poem ‘Thaniye’ written by Reshmi
