Poems of Sudheera

Sudheera – Sathish Kalathil സുധീര – സതീഷ് കളത്തിൽ

സുധീര…സാഹിതീ നിറവുകളുടെ ഉറവ! ആകാശത്തിലെ ചെരാതുകളിൽനിന്നുംആകാശചാരികൾ കൊളുത്തിവിട്ടഅവനിയിലെ നിറദീപം;ആജീവനാന്തം പ്രണയസമീര;സ്നേഹസ്പർശങ്ങളുടെ നീലക്കടമ്പ്;സ്നേഹപ്രയാണങ്ങളുടെ സഹയാത്രിക. ചോലമരങ്ങളില്ലാത്ത വഴിത്താരകളിൽചോർന്നുപോയിരുന്ന ബാല്യത്തിലുംഏകാന്ത വിവശമായ കൗമാരത്തിലുംഏകമായവൾ പൊരുതികൊണ്ടിരുന്നു. മൺതരിമുതൽ മഹാകാശംവരെ,മായക്കണ്ണുള്ള  അവളിൽ ആന്ദോളനം...