Rathrimazha – Sugathakumari രാത്രിമഴ – സുഗതകുമാരി
രാത്രിമഴ,ചുമ്മാതെകേണും ചിരിച്ചുംവിതുമ്പിയും നിര്‍ത്താതെപിറുപിറുത്തും നീണ്ടമുടിയിട്ടുലച്ചുംകുനിഞ്ഞിരിക്കുന്നോരുയുവതിയാം ഭ്രാന്തിയെപ്പോലെ. രാത്രിമഴ,മന്ദമീ-യാശുപത്രിക്കുള്ളി-ലൊരുനീണ്ട തേങ്ങലാ-യൊഴുകിവന്നെത്തിയീ-ക്കിളിവാതില്‍വിടവിലൂ-ടേറേത്തണുത്തകൈ-വിരല്‍ നീട്ടിയെന്നെ -തൊടുന്നൊരീ ശ്യാമയാംഇരവിന്‍റെ ഖിന്നയാം പുത്രി. രാത്രിമഴ,നോവിന്‍ഞരക്കങ്ങള്‍ ഞെട്ടലുകള്‍,തീക്ഷ്ണസ്വരങ്ങള്‍പൊടുന്നനെയൊരമ്മതന്‍ആര്‍ത്തനാദം!.........ഞാന്‍നടുങ്ങിയെന്‍ ചെവിപൊത്തി-യെന്‍ രോഗശയ്യയി-ലുരുണ്ടു തേങ്ങുമ്പൊഴീ-യന്ധകാരത്തിലൂ-ടാശ്വാസ വാക്കുമാ-യെത്തുന്ന പ്രിയജനം പോലെ....