അക്ഷരക്കൂട്ടം Aksharakoottam KC Jayaraj
Email to the writer - kc jayaraj
അക്ഷരങ്ങൾ കോർത്തുവച്ച്
സ്വപ്നലോകം തീർക്കുവാൻ
വിദ്യയെന്നൊരാർജവം
ഒത്തു ചേർന്നു നേടിടാം.
പൂക്കളേക്കാൾ സുന്ദരം,
പുഴകളേക്കാൾ ശീതളം
വാക്കിനോളം മൂർച്ചയുള്ളൊ-
രായുധങ്ങൾ ഇല്ലപോൽ.
തോക്കു കൊണ്ടു തോറ്റിടത്ത്
വാക്കിനാൽ ജയിച്ചിടാം
കാറ്റിനൊത്ത ശക്തിയും
കടലുപോലെ വ്യാപ്തിയും.
അമ്മയോളം ധന്യമായ
പുണ്യമാർന്ന ചൊല്ലുകൾ
പാടിടാം നമുക്കു നല്ല
നാളയെ വരിക്കുവാൻ.
ഒത്തു ചേർന്നു നേടിടാം
വിദ്യയെന്നൊരാർജവം
അക്ഷരങ്ങൾ കോർത്തുവച്ച
സ്വപ്നലോകം തീർക്കുവാൻ.
Valare nalla kavitha. angaykku abhinandanangal…