ഇനിയുണർന്നിരിക്കട്ടെ ഞാൻ – സന്തോഷ്‌ ഇളപ്പുപാറ

1
Ini unarnnirikkatte njan Malayalam poem lyrics

Ini unarnnirikkatte njan Malayalam poem lyrics

Spread the love

Email to the writer - SANTHOSH KUMAR

അന്ധകാരത്തിന്റെ കോട്ടയിൽ കാവലായ്
അന്തിയുറങ്ങുന്നു ഞാനും!

ചിന്തയിൽ സ്വാർത്ഥത കൊണ്ടുനിറച്ചൊരു
കുരുടനായ് മാറിയെന്നോ!

ഇന്നലെപൂശിയ ഭസ്മക്കുറികളിൽ
നിണമുണങ്ങിയ മണം മാത്രം!

ഇന്നലെകണ്ട കിനാവുകളൊക്കെയും
ദുഷ്ടത പേറുന്നതായിരുന്നു!

ഞാനെന്ന ഭാവം മാത്രമെൻചിന്തയിലീ-
നാലുകെട്ടിന്റെയകത്തളത്തിൽ!

കേമനെന്നൂറ്റം കൊണ്ടെന്റെ കേമത്തവും
കേൾക്കാതെ മൃഗതൃഷ്ണയിൽ നിൽക്കേ!

ആരും സഹായത്തിനപ്പടി കേറേണ്ട,
ശാഠ്യംപിടിച്ച നാൾസന്ധ്യയൊന്നിൽ

വീണുപോയ് വിശ്വം താനന്ന ഭാവം വെടി-
ഞ്ഞെന്റെ വാശിയും വേദനയാലെ!

തൊണ്ടവരണ്ടെന്റെ നെഞ്ചുപിടയവേ
തീണ്ടലാലൊരുവനരുകെത്തി.

തീർത്ഥം പകർന്നുതന്നന്നുനിൽക്കേചാരെ,
ഓർത്തുപോയ് ശൂന്യതയെന്റെ ഹൃത്തിൻ.

ഇത്രപരിമളം തൂകുന്ന ജീവിതം
കാണാതെപോയതുഞാനുമെന്തേ?

നൽകുവാനാകണം സ്നേഹമെന്നുൾവിളി
നന്നേ പരന്നെന്റെ മാനസത്തിൽ.

നഷ്ടബോധത്തിന്റെ അഗ്നിച്ചുളയിലോ,
വെന്തുരുകിയെന്റെ മനം!

ചിന്തയിലീവിധം സങ്കൽപ്പമാർന്നെന്റെ
കർമ്മബന്ധത്തിൻ കണക്കിനായി!

ശിഷ്ടകാലത്തിന്റെ നന്മ വിതയ്ക്കുവാൻ
തെല്ലുണർന്നിരിക്കട്ടെയീ ഞാനും!

English Summary: This page contains the lyrics of Malayalam Poem ‘Ini Unarnnirikkatte Njan’ written by Santhosh Ilappupara.

1 thought on “ഇനിയുണർന്നിരിക്കട്ടെ ഞാൻ – സന്തോഷ്‌ ഇളപ്പുപാറ

Leave a Reply