Ezhuthachan എഴുത്തച്ഛൻ

Lakshmana Swanthanam – Adyaathma Ramayanam Kilippattu – Thunjath Ezhuthachan ലക്ഷ്മണസ്വാന്തനം – അദ്ധ്യാത്മരാമായണം കിളിപ്പാട്ട് – എഴുത്തച്ഛൻ

‘വത്സ! സൗമിത്രേ! കുമാര! നീ കേൾക്കണംമത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾനിന്നൂടെ തത്വമറിഞ്ഞിരിക്കുന്നതുമുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും എന്നെക്കുറിച്ചുള്ള വാത്സല്യപ്പൂരവുംനിന്നോളമില്ലമറ്റാർക്കുമെന്നുള്ളതുംനിന്നാലസാധ്യമായില്ലൊരു കർമ്മവുംനിർണയമെങ്കിലുമൊന്നിതുവിശ്വവും നിശ്ശേഷധാന്യധനാദൃശ്യമായുള്ളൊരു രാജ്യദേഹാദിയുംവിശ്വവും നിശ്ശേഷധാന്യധനാദിയുംസത്യമെന്നാകിലേതൽപ്രയാസം തവയുക്ത ,മതല്ലായ്കിലെന്തതിനാൽ ഫലം?ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലംവേഗേന...