ONV Kurup ഒ.എന്‍.വി കുറുപ്പ്‌

കവിത എനിക്ക് ഉപ്പാണ്. സന്തോഷത്തിന്റെതായാലും സന്താപത്തിന്റെതായാലും അശ്രുനീര്‍ വാറ്റി പരല്‍രൂപത്തില്‍ ഉരുവായിത്തീര്‍ന്ന ഉപ്പ്. അത് പാകത്തിനു ചേര്‍ത്ത് ഞാന്‍ എന്റെ സഹയാത്രികര്‍ക്ക് നല്‍കുന്ന പാഥേയം മാത്രമാണ് പാട്ട് – ഒ എന്‍ വി

കെപിഎസി നാടകഗാനങ്ങളിലൂടെയാണ് ജനകീയ കവിയുടെ നിലയിലെത്തുന്നത്. ‘മാരിവില്ലിന്‍ തേന്‍മലരേ’, ‘പൊന്നരിവാളമ്പിളിയില്‍’, ‘അമ്പിളി അമ്മാവാ’ തുടങ്ങി നൂറുകണക്കിന് ഗാനങ്ങള്‍.

ഒഎന്‍വിയുടെ വിപ്ളവഗാനങ്ങള്‍ എന്നും ജനങ്ങളെ പുളകം കൊള്ളിച്ചു. ജനതയുടെ ആശയും ആവേശവും വരികളില്‍ നിറച്ചതായിരുന്നു ‘നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’. ജന്‍മി ചൂഷണത്തില്‍നിന്ന് മുക്തിനേടാന്‍ വെമ്പിയ പാവപ്പെട്ട കര്‍ഷകരുടെ അഭിലാഷമാണ് വരച്ചത്. കൊയ്ത്ത് വയലില്‍ പെണ്ണുങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന രീതിയിലാണ് അവതരണം. ‘രക്തസാക്ഷികള്‍ സിന്ദാബാദ്’ സിനിമയില്‍ ഇത് ഉപയോഗിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കുതിപ്പിന് കരുത്തുപകര്‍ന്ന ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകം ഓര്‍മയില്‍ വരുമ്പോള്‍ ആദ്യം തെളിയുക അതിലെ ഗാനങ്ങള്‍. പ്രത്യേകിച്ച് ‘പൊന്നരിവാളമ്പിളിയില്‍’. ഒഎന്‍വി–ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു ശ്രദ്ധേയ വിപ്ളവഗാനം. ‘ഒത്തുനിന്നീ പൂനിലാവും നെല്‍ക്കതിരും കൊയ്യാന്‍ തോളോട് തോളൊത്തു ചേര്‍ന്ന് വാളുയര്‍ത്താന്‍ തന്നെ പോരുമോ നീ പോരുമോ നീ’ എന്ന വരികളില്‍ നിറയുന്നത് കമ്യൂണിസ്റ്റുകാരന്റെ ധീരതയും നല്ലൊരു നാടിന് വേണ്ടിയുള്ള അഭിവാഞ്ജയും.

പ്രണയമായും വിരഹമായും ഗൃഹാതുര നൊമ്പരമായും നമ്മുടെ ചുണ്ടുകൾ മൂളാൻ കൊതിക്കുന്ന എത്രയോ സിനിമാ ഗാനങ്ങൾ! മലയാളികൾ നെഞ്ചോടു ചേർത്തു വയ്ക്കുന്ന എത്രയെത്ര പ്രിയങ്കര ഗാനങ്ങളാണ് കവി ഒ എൻ വി കുറുപ്പ് സമ്മാനിച്ചിരിക്കുന്നത്.
സലില്‍ ചൗധരി (സാഗരമേ ശാന്തമാക നീ, നീ മായും നിലാവോ, കാതില്‍ തേന്മഴയായ്, നീ വരൂ കാവ്യദേവതേ, ഓര്‍മ്മകളേ കൈവള ചാര്‍ത്തി), ദക്ഷിണാമൂര്‍ത്തി (വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍, സ്വപ്നസുന്ദരീ), ബാബുരാജ് (സൃഷ്ടി തന്‍ സൗന്ദര്യ മുന്തിരിച്ചാറിനായ്), ജോണ്‍സണ്‍ (ആടിവാ കാറ്റേ, ആകാശമാകെ, മെല്ലെ മെല്ലെ, കുന്നിമണി ചെപ്പു തുറന്ന്), രവീന്ദ്രന്‍ (സുഖമോ ദേവി, ആലില മഞ്ചലില്‍), ഇളയരാജ (തുമ്പീ വാ, ആദിയുഷസ്സന്ധ്യ), ബോംബെ രവി (മഞ്ഞള്‍ പ്രസാദവും, സാഗരങ്ങളെ, കേവല മര്‍ത്ത്യ ഭാഷ), വിദ്യാധരന്‍ (പാടുവാനായ് വന്നു നിന്റെ), മോഹന്‍ സിതാര (നീള്‍മിഴിപ്പീലിയില്‍), എ ടി ഉമ്മര്‍ (മധുമക്ഷികേ), ഉദയഭാനു (കിളി ചിലച്ചു), വിദ്യാസാഗര്‍ (എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം), ഔസേപ്പച്ചന്‍ (നീ എന്‍ സര്‍ഗ സംഗീതമേ, രാപ്പാടി), എസ് പി വെങ്കിടേഷ് (ആതിര വരവായി, അളകാപുരിയില്‍), ശരത് (ശ്രീരാഗമോ), രഘുനാഥ് സേത് (ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ), എം ജി രാധാകൃഷ്ണന്‍ (ഒരു ദലം മാത്രം), ജെറി അമല്‍ദേവ് (അത്തപ്പൂവും നുള്ളി), രമേശ് നാരായണന്‍ (ഒരു നറു പുഷ്പമായ്), എം ജയചന്ദ്രന്‍ (പാട്ടില്‍ ഈ പാട്ടില്‍, ഹൃദയത്തിന്‍ മധുപാത്രം )… ഒ എന്‍ വിയുടെ വരികളില്‍ നിന്ന് അപൂര്‍വസുന്ദര ഗാനങ്ങള്‍ സൃഷ്ടിച്ച സംഗീതസംവിധായകരുടെ നിര ഇവിടെയെങ്ങും നില്‍ക്കില്ല.

Bhoomikkoru Charamageetham – ONV Kurup – ഭൂമിക്കൊരു ചരമഗീതം – ഒ.എൻ.വി. കുറുപ്പ്

Bhoomikkoru Charamageetham By ONV Kurup ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-മൃതിയില്‍ നിനക്കാത്മശാന്തി!ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-നിഴലില്‍ നീ...

Kunjedathi – ONV Kurup കുഞ്ഞേടത്തി – ഒ.എൻ.വി.

Kunjedathi Poem By ONV Kurup Kunjedathi - O. N. V. Kurup കുഞ്ഞേടത്തി - ഒ.എൻ.വി. കുഞ്ഞേടത്തിയെത്തന്നെയല്ലോഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടംകുഞ്ഞേടത്തിയെത്തന്നെയല്ലോഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടംപൊന്നേ പോലത്തെ നെറ്റിയിലുണ്ടല്ലോമഞ്ഞൾ വരക്കുറി ചാന്തുപൊട്ടുംഈറൻമുടിയിൽ എള്ളെണ്ണ...

Amma – O. N. V. Kurup അമ്മ – ഒ.എന്‍.വി

Amma Kavitha By ONV Kurup  Amma - ONV Kurup അമ്മ – ഒ.എന്‍.വി ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒരമ്മപെറ്റവരായിരുന്നുഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നുകല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക്‌ കല്ലിനെക്കാളുറപ്പായിരുന്നുനല്ലപകുതികള്‍...

Agni – ONV Kurup അഗ്നി – ഒ.എന്‍.വി കുറുപ്പ്

Malayalam poem Agni written by ONV Kurup അഗ്നിയാണെന്‍ ദേവതഅഗ്നിയുണ്ട് നെഞ്ചിലെന്‍അസ്ഥിയില്‍, ജഠരത്തില്‍,നാഭിയില്‍, സിരകളില്‍അണുമാത്രമാം ജീവകോശത്തില്‍പോലുംഎന്നുമതിനെയൂട്ടാന്‍ഞാനീ ഇന്ധനം ഒരുക്കുന്നുമതിയെന്നോതാനറിയില്ലമണ്ണിലെ ധാന്യ ഫലമൂലങ്ങള്‍സ്നേഹ ക്ഷീര നീരങ്ങള്‍മന്ത്രമുരുവിട്ടനുമാത്രംപ്രാണവായുവും തുളച്ചു...

Paadheyam – ONV Kurup പാഥേയം – ഓ എന്‍ വി

Paadheyam by ONV Kurup  വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചുകൂടി നാംവേദനകള്‍ പങ്കുവയ്ക്കുന്നൂ!കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നൂ;കവിതയുടെ ലഹരി നുകരുന്നൂ!കൊച്ചുസുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു-വച്ചു പല്ലാങ്കുഴി കളിക്കുന്നൂ,വിരിയുന്നു കൊഴിയുന്നൂ യാമങ്ങള്‍;-നമ്മളും പിരിയുന്നു യാത്ര തുടര്‍ന്നൂ!...

Moham – ONV Kurup മോഹം – ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന – ഒ.എന്‍.വി കുറുപ്പ്‌

Moham Poem written By ONV Kurup ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്നതിരുമുറ്റത്തെത്തുവാന്‍ മോഹംതിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലിമരമൊന്നുലുത്തുവാന്‍ മോഹം. അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാന്‍ മോഹംസുഖമെഴും...