Pokoo Priyappetta Pakshi- Balachandran Chullikkadu- പോകൂ പ്രിയപ്പെട്ട പക്ഷി- ബാലചന്ദ്രന്‍ ചുള്ളിക്കാട്

Balachandran Chullikkadu ബാലചന്ദ്രൻ ചുള്ളിക്കാട്
പോകൂ പ്രിയപ്പെട്ട പക്ഷീ, കിനാവിന്റെ
നീലിച്ച ചില്ലയില്‍ നിന്നും;
നിനക്കായ് വേടന്റെ കൂര-
മ്പൊരുങ്ങുന്നതിന്‍ മുന്‍പ്,
ആകാശമെല്ലാം നരക്കുന്നതിന്‍ മുന്‍പ്,
ജീവനില്‍ നിന്നും ഇല കൊഴിയും മുന്‍പ്,
പോകൂ, തുള വീണ ശ്വാസ കോശത്തിന്റെ
കൂടും വെടിഞ്ഞ് ചിറകാര്‍-
ന്നൊരോര്‍മ്മ പോല്‍ പോകൂ…
സമുദ്രം ഒരായിരം നാവിനാല്‍
ദൂരാല്‍ വിളിക്കുന്നു നിന്നെ…
പോകൂ പ്രിയപ്പെട്ട പക്ഷീ…
കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും…
പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്;
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്,
അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്,
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍ നിന്നു നീ…
പോകൂ പ്രിയപ്പെട്ട പക്ഷീ…
പോകൂ… മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്,
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്,
അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്,
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍
നിന്നു നീ… പോകൂ പ്രിയപ്പെട്ട പക്ഷീ…
നന്ദി 🙏🏼
Beautiful